പത്തുകുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ പാലക്കാട് ജില്ലയിൽ മാത്രം കാണപ്പെടുന്ന ഒരു ചെറുജനവിഭാഗമാണ് പത്തുകുടി അല്ലെങ്കിൽ പത്തുമഠക്കാർ എന്ന സമുദായം.വാദ്ധ്യാർ,പണിക്കർ,മൂത്തോട്ടി,ചെട്ടി ,മന്നാടി എന്നീ അഞ്ചു ഉപവിഭാഗങ്ങളിലായി അറിയപ്പെടുന്ന സമുദായം കാവേരിപൂംപട്ടണത്തിൽ നിന്നും നൂറ്റാണ്ടുകൾക്കു മുമ്പ് പാലക്കാട്ടിലേയ്ക്ക് കുടിയേറിയവരാണ്. വൈശ്യവൃത്തി സ്വീകരിച്ച ബ്രാഹ്മണരാണ്‌ ഇന്ന് പത്തുകുടി അല്ലെങ്കിൽ പത്തുമഠക്കാർ എന്നറിയപ്പെടുന്നത്. തിരുജ്ഞാനസംബന്ധരുടെ പ്രഥമ ശിഷ്യഗണത്തിൽ പ്പെടുന്ന ഈ സമൂഹം ചെന്തമിഴ്,സംസ്കൃതം എന്നീ ഭാഷകളിൽ പണ്ഡിതർ ആയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്തുകുടി&oldid=3404178" എന്ന താളിൽനിന്ന് ശേഖരിച്ചത്