പതിര്
ദൃശ്യരൂപം
അകത്ത് അരിയില്ലാത്ത നെല്ലിനെയാണ് പതിര് എന്ന് വിളിക്കുന്നത്. പരിചരണത്തിന്റെ പാകപ്പിഴയും കീടങ്ങളുടെ ആക്രമണവും വിത്തിന്റെ ജനിതകമായ പ്രത്യേകതകളുമാണ് പതിരുണ്ടാകുന്നതിന് കാരണം. കൃഷിയിലെ വിളവ് കുറയാൻ പതിര് കാരണമാകുന്നു.
പ്രയോഗം
[തിരുത്തുക]നെല്ലും പതിരും തിരിച്ചറിയുക എന്നൊരു പ്രയോഗം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെറ്റും ശരിയും അല്ലെങ്കിൽ നല്ലതും ചീത്തയും എന്ന് അർഥം. പാഴ് വാക്കു പറയുന്നതിനെ പതിരിനോട് ഉപമിക്കാറുണ്ട്.
പഴംഞ്ചൊല്ല്
[തിരുത്തുക]- പഴംഞ്ചൊല്ലിൽ പതിരില്ല.
- പോയാണ്ടിൽ പൊന്ന് വിളഞ്ഞു, ഈയാണ്ടിൽ പതിര് വിളഞ്ഞു.
- പാലിൽ പിഴച്ചാൽ പതിര്.