Jump to content

പടുവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളോടു ചേർന്ന് കണ്ടുവരുന്ന നെൽവയലുകളാണ് പടുവങ്ങൾ. വെള്ളമുള്ള സമയങ്ങളിൽ കഴുത്തുവരെ താഴ്ന്നുപോകുന്ന ചെളിക്കെട്ടുകൾ നിറഞ്ഞ പടുവങ്ങളിൽ പൂട്ടുന്നത് അസാദ്ധ്യമാണ്. പൊക്കാളികൃഷിക്ക് സമാനമായി കിളച്ച വാരംകോരി വിത്തുപാകി മുളപ്പിച്ച് പറിച്ചുനടുകയാണ് സാധാരണ ചെയ്യുക. ഫെബ്രുവരി - മാർച്ച് മാസങ്ങളിലായിട്ടാണ് കൃഷിപ്പണികൾ തുടങ്ങുക. വെള്ളക്കെട്ടിനെ അതിജീവിയ്ക്കാൻ ശേഷിയുള്ള തുളുനാടൻ എന്നയിനം നെൽവിത്താണ് പടുവങ്ങളിലെ തനതായ നെല്ലിനം[1] .

അവലംബം

[തിരുത്തുക]
  1. സി കെ സുജിത്ത് കുമാർ. കൃഷി മലയാളം (1 ed.). 50: സംസ്കൃതി പബ്ലിക്കേഷൻ.{{cite book}}: CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=പടുവം&oldid=2013051" എന്ന താളിൽനിന്ന് ശേഖരിച്ചത്