പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഒരു മുത്തപ്പൻ ക്ഷേത്രമാണ് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര. കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത് പരിയാരം പഞ്ചായത്തിൽ കുപ്പം പുഴക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യം
[തിരുത്തുക]ശ്രീ മുത്തപ്പന്റെ ആയുധങ്ങളായ അമ്പും വില്ലും ഈ മടപ്പുരയോട് ചേർന്ന പ്ലാവിൽ നിന്നും കണ്ടെടുത്തതാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.മുത്തപ്പന്റെ ചൈതന്യം ഇന്നും ഇവിടെ നിറഞ്ഞു നിൽക്കുന്നു.
മഹോത്സവവും അടിയന്തരങ്ങളും
[തിരുത്തുക]തിരുവപ്പന മഹോത്സവം - എല്ലാ വർഷവും മലയാളമാസം കുംഭം 19,20,21 തീയതികളിലാണ് പടവിൽ മടപ്പുരയിലെ തിരുവപ്പന മഹോത്സവം നടത്തപ്പെടുന്നത്.
പുത്തരിവെള്ളാട്ടം (പുത്തരി അടിയന്തരം) - മലയാളമാസം തുലാം 9 നാണ് പുത്തരി മഹോത്സവം നടത്തപ്പെടുന്നത്.
അന്നദാനം - മടപ്പുരയിൽ ദർശ്ശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാദിവസവും ഊട്ടുപുരയിൽ വെച്ച് അന്നദാനം നടത്തിവരുന്നു.
പ്രധാന വഴിപാടുകൾ
[തിരുത്തുക]ശ്രീ മുത്തപ്പൻ ദൈവത്തിന്റെ പ്രധാന വഴിപാടായ പയംങ്കുറ്റിയാണ് പടവിൽ മടപ്പുരയിലും പ്രധാനം. ഭക്തജനങ്ങൾ കാര്യസാധ്യ സന്തോഷത്തിന്റെ ഭാഗമായും,നേർച്ചയായും തിരുവപ്പന വെള്ളാട്ടങ്ങൾ കെട്ടിയാടിക്കാറുണ്ട് എന്നതും പ്രധാനമാണ്.