പഞ്ചശീലതത്വങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.

  • രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  • ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  • സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  • പരസ്പരം ആക്രമിക്കാതിരിക്കുക
  • സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

ഇവയാണ് പഞ്ചശീലതത്വങ്ങൾ. ഇന്ത്യയും ചൈനയും തമ്മിൽ 1954ൽ ഒപ്പുവെച്ച കരാറാണ് പഞ്ചശീലതത്വങ്ങളിൽ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ആദ്യത്തെ ഉടമ്പടി[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചശീലതത്വങ്ങൾ&oldid=2353007" എന്ന താളിൽനിന്നു ശേഖരിച്ചത്