ന്യായി റോറോ കിഡുൽ
ന്യായി റോറോ കിഡുൽ ꦘꦲꦶꦬꦫꦑꦶꦢꦸꦭ꧀ ᮑᮤ ᮛᮛ ᮊᮤᮓᮥᮜ᮪ | |
---|---|
Goddess of the South Sea Ratu Laut Selatan, Samudra Kidul | |
![]() Popular depiction of Nyai Roro Kidul | |
Abode | Indian Ocean |
Color | Aqua green |
Region | Indonesia |
ന്യായി റോറോ കിഡുൽ ഒരു ഇന്തോനേഷ്യൻ സമുദ്ര ദേവതയാണ്. ജാവനീസ്, സുന്ദനീസ് പുരാണങ്ങളിൽ അവർ തെക്കൻ കടലിന്റെ (ഇന്ത്യൻ മഹാസമുദ്രം) രാജ്ഞിയാണ്. ജാവനീസ് വിശ്വാസമനുസരിച്ച്, മതാരാമിലെയും യോഗ്യകാർത്തയിലെയും സുൽത്താന്മാരുടെ പുരാണ ആത്മീയ ഭാര്യ കൂടിയായ അവർ, സെനോപതിയിൽ തുടങ്ങി ഇന്നുവരെയും തുടരുന്നു.
പേരുകൾ[തിരുത്തുക]
ന്യായി റോറോ കിഡുൽ ദേവതയ്ക്കു നിരവധി വ്യത്യസ്ത പേരുകളുണ്ട്, അവ അവരുടെ വ്യത്യസ്തങ്ങളായ ഉത്ഭവ കഥകൾ, വീരകഥകൾ, ഐതിഹ്യങ്ങൾ, പരമ്പരാഗത നാടോടിക്കഥകൾ എന്നിവയിൽ പ്രതിഫലിപ്പിക്കുന്നു.