നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസ്
Norges miljø- og biovitenskapelige universitet
ആദർശസൂക്തംKnowledge for life
തരംPublic university
സ്ഥാപിതം1859
റെക്ടർMari Sundli Tveit
കാര്യനിർവ്വാഹകർ
1,700
വിദ്യാർത്ഥികൾ5,000
സ്ഥലംÅs, Norway
വെബ്‌സൈറ്റ്www.nmbu.no
NMBU[പ്രവർത്തിക്കാത്ത കണ്ണി] കാമ്പസ്

നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസ്, നോർവേയിലെ ആസ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവകലാശാലയാണ്. ഓസ്ലോക്ക് സമീപമുള്ള അകേർഷസ് കൗണ്ടിയിലെ ആസിലും, ഓസ്ലോയിലെ ആഡംസ്റ്റുവനിലുമായി സ്ഥിതിചെയ്യുന്ന ഈ സർവ്വകലാശാലയിൽ ഏകദേശം 5,000 ത്തിലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

ചരിത്രം[തിരുത്തുക]

1859-ൽ നോർവീജിയൻ അഗ്രികൾച്ചറൽ പോസ്റ്റ്ഗ്രാജുവേറ്റ് കോളജിൽ സ്ഥാപിതമായ ഈ സർവകലാശാല, 1897 ൽ സർവ്വകലാശാലാ തലത്തിലുള്ള യൂണിവേഴ്സിറ്റി കോളജായി മാറുകയും ((vitenskapelig høgskole) 2005-ൽ സർവ്വകലാശാലാപദവി നേടുകയും ചെയ്തു. 2005 നു മുമ്പ് ഇത് നോർവീജിയൻ കോളേജ് ഓഫ് അഗ്രികൾച്ചർ (Norges landbrukshøgskole, NLH) എന്നാണ് അറിയപ്പെട്ടിരുന്നത്. ഏതാനും വർഷങ്ങൾക്കു ശേഷം, 2014-ൽ ഈ സർവ്വകലാശാല ഓസ്ലോയിലെ നോർവീജിയൻ സ്കൂൾ ഓഫ് വെറ്ററിനറി സയൻസിൽ (NVH) ലയിപ്പിക്കപ്പെടുകയും ഇന്ന് നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസ് എന്നറിയുപ്പെടുകയും ചെയ്യുന്നു.1859 മുതലുള്ള ഒരു ചരിത്രമുള്ള ഈ സർവ്വകലാശാല ഓസ്ലോ സർവ്വകലാശാലയ്ക്കുശേഷം നോർവെയിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള രണ്ടാമത്തെ ഏറ്റവും പഴയ സ്ഥാപനമാണ്. നോർവേയിൽ വെറ്ററിനറി വിദ്യാഭ്യാസം നൽകുന്ന ഒരേയൊരു വിദ്യാഭ്യാസ സ്ഥാപനവും ഇതുതന്നെയാണ്.

അവലംബം[തിരുത്തുക]