നോക്കിയ ആശ 503

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫീച്ചർ ഫോൺ വിഭാഗത്തിൽ നോക്കിയ പുതിയൊരു മോഡൽ ആശ 503 പുറത്തിറക്കി. ആശ 500, ആശ 501, ആശ 502 എന്നിവയ്ക്ക് ശേഷം എത്തുന്ന മോഡലാണ് ആശ 503 .

240 x 320 പിക്സൽ റെസലൂഷനുള്ള മൂന്നിഞ്ച് ഡിസ്പ്ലേയുള്ള ആശ 503 ഒക്ടോബറിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഗൊറില്ല ഗ്ലാസ് സംരക്ഷണം ഉള്ളതിനാൽ ഡിസ്പ്ലേയിൽ പോറലുകൾ വീഴുമെന്ന ഭയം വേണ്ട. എൽഇഡി ഫ്ലാഷോടു കൂടിയ അഞ്ച് മെഗാപിക്സൽ ആണ് പ്രധാന ക്യാമറ. മുൻ ക്യാമറയില്ല. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിൽ മൈക്രോ സിം കാർഡാണ് ഉപയോഗിക്കുന്നത്. ബ്ലൂടൂത്ത്, വൈഫൈ എന്നിവയ്ക്ക് പുറമെ ത്രിജി പിന്തുണയുമുണ്ട്.

നോക്കിയ ആശ ഓപ്പറേറ്റിങ് സിസ്റ്റത്തിൻറെ 1.2 വെർഷനിലാണ് ആശ 503 പ്രവർത്തിക്കുന്നത്. 32 ജിബി മെമ്മറി കാർഡ് പിന്തുണയുള്ള ഫോണിനൊപ്പം നാല് ജിബി കാർഡ് സൗജന്യമായി കമ്പനി നൽകുന്നുണ്ട്. മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ്, നീല, വെള്ള എന്നീ ബോഡിനിറങ്ങളിൽ ആശ 503 ലഭ്യമാകും. ടു ജിയിൽ 12 മണിക്കൂറും ത്രി ജിയിൽ നാല് മണിക്കൂറും സംസാര സമയം നൽകാൻ കഴിവുള്ളതാണ് 1,200 എംഎഎച്ച് ബാറ്ററി. സ്റ്റാൻഡ് ബൈ സമയം 480 മണിക്കൂർ. ഭാരം വെറും 111 ഗ്രാം മാത്രം. വില 6,683 രൂപ.

http://malayalam.viralrays.com/technology/nokia-asha-503.html

"https://ml.wikipedia.org/w/index.php?title=നോക്കിയ_ആശ_503&oldid=1906377" എന്ന താളിൽനിന്ന് ശേഖരിച്ചത്