നൈഷധംചമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകാല ചമ്പുക്കളിൽ രാമായണം ചമ്പു കഴിഞ്ഞാൽ പ്രാധാന്യം അർഹിക്കുന്ന കൃതി നൈഷധം ചമ്പുവാണ്‌. മഴമംഗലം നാരായണൻ നമ്പൂതിരിയാണ് ഇതിന്റെ കർത്താവ്. പതിനേഴാം ശതകം ആണിതിന്റെ രചനാകാലം എന്ന് കരുതപ്പെടുന്നു. പൂർവഭാഗം, ഉത്തര ഭാഗം എന്നിങ്ങനെ രണ്ട് ഖണ്ഡങ്ങൾ ആയി തിരിച്ചിരിക്കുന്ന ഈ കൃതി ഭാഷാ സൗന്ദര്യം കൊണ്ടും കല്പനാരസികത കൊണ്ടും പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=നൈഷധംചമ്പു&oldid=3943861" എന്ന താളിൽനിന്ന് ശേഖരിച്ചത്