നൈമിശാരണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചക്രം വിഷ്ണു ഭഗവാന്റെയാണ്. ഭഗവാനെയാണ് ഋഷിമാർ കണ്ടത്.

ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഒരു സ്ഥലമാണ് നൈമിശാരണ്യം. ദ്വാപരയുഗത്തിൽ കലിയുടെ വരവിനെക്കുറിച്ച് ചിന്തിച്ചും, ചിന്തിപ്പിച്ചും വ്യാകുലത്തിലാണ്ടുപോയ മഹർഷിമാർ ബ്രഹ്മദേവനെക്കണ്ട് പരിഹാരം തേടി. സകലതിന്റേയും സർവ്വചരാചരങളുടേയും സ്രഷ്ടാവായ ബ്രഹ്മദേവൻ ഒരു സവിശേഷചക്രമുണ്ടാക്കി. സ്വയം ഉരുവിട്ടുകൊണ്ട് ബ്രഹ്മദേവൻ ഋഷികളോട് ഇങ്ങനെ കല്പിച്ചു. ഈ ചക്രം ചെന്ന് പതിക്കുന്ന ഇടം കലിബാധയില്ലായിടമായിരിക്കും എന്ന്. അവിടേക്കു നിങ്ങൾക്ക് യഥേഷ്ടം പോകാം. സത്യത്തിന്റെ യുഗം വരുവോളം നിങ്ങൽ അവിടെ സുഖമായി വസിച്ചു കൊള്ളുക. ആ മേനി ചെന്നു വീണ സ്ഥലമാണു നൈമിശാരണ്യം അഥവാ കുഞ്ചിലക്കാട്. അനേകം മഹർഷിവര്യന്മാർ തപസ്സ് ചെയ്തുകൊണ്ട് ഇന്നും അവിടെ കഴിഞ്ഞു വരുന്നതായി വിശ്വസിച്ചു പോരുന്നു.

"https://ml.wikipedia.org/w/index.php?title=നൈമിശാരണ്യം&oldid=3285631" എന്ന താളിൽനിന്ന് ശേഖരിച്ചത്