നൈന മരയ്ക്കാർമാരും സ്വതന്ത്ര്യ സമരവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാത്മാവിന്റെ രക്തസാക്ഷിത്വം, ഇന്ത്യയുടെ ആത്മാവിനേറ്റ മുറിപ്പാടാണ്

രാജ്യത്തിനു വേണ്ടി അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ കൊച്ചി കൊച്ചങ്ങാടിയിലെ ധീര ദേശാഭിമാനികളുടെ സ്മരണകളിലൂേടെ.....


വലിയ വ്യവസായ നഗരമായിരുന്നു ഒരു കാലത്ത് കൊച്ചിയിലെ കൊച്ചങ്ങാടി . നിരവധി കമ്പിനികളാൽ , പാണ്ടികശാലകളാൽ സജീവം. ഇന്ത്യയിൽ ആദ്യമായി ശീതികരിച്ച മത്സ്യം വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ഇവിടെ നിന്നാണ് . കൊച്ചിയിലെ കൊച്ചങ്ങാടിക്കു അധിനിവേശ പോരാട്ടത്തിന്റെ വലിയ ചരിത്രം തന്നെ പറയാനുണ്ട് .

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ......

പോർച്ചുഗീസ് അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ സൈനുദ്ധീൻ മഖ്ദൂമിന്റെ കുടുംബം തമിഴ് നാട്ടിലെ കായൽ പട്ടണമായ 'മഅബർ ' ദേശത്ത് നിന്നു കൊച്ചിയിൽ എത്തി ചേർന്നവരാണ് . മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മത നേതാവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ . പോർച്ചുഗീസ് അധിനിവേശത്തിനെതിരേ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത വ്യക്തിയാണ് സൈനുദ്ദീൻ മഖ്ദും . നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം കവിതയിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പ്രചോദനമേകി.

തമിഴ് നാട്ടിലെ കോറോമാണ്ടൽ തീരത്തു നിന്നു കടൽ മാർഗ്ഗം കുടുംബസമേതം കൊച്ചങ്ങാടിയിലെത്തി താമസമുറപ്പിച്ച ഉദാരമനസ്‌കനും ദയാലുവും പണ്ഡിതനും സമുദായ പരിഷ്‌കർത്താവും ആയിരുന്ന അലി അഹമദ് അൽ മഅബരിയുടെ മകനായി കൊച്ചിയിൽ കൊച്ചങ്ങാടിയിലെ മഖ്ദൂം ഭവനത്തിൽ വെച്ചാണ് AD 1467 മാർച്ച് 18 (ഹിജ്‌റ 871 ശഅ്ബാൻ 12) യുഗപ്രഭാവനായ ചരിത്ര പുരുഷൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ജനിച്ചത് . പിതാവിന്റെയും സഹോദരി സൈനബയുടെയും ഖബർ ഇന്നും കൊച്ചിയിൽ കൊച്ചങ്ങാടിയിലുണ്ട് .

കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ .....

പോർച്ചുഗീസ് അധിനിവേശ പോരാട്ടത്തിന്റെ ഒന്നാമൻ എന്നറിയപ്പെടുന്ന കുട്ടി അഹ്മദ് അലി മരയ്ക്കാർ എന്ന കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ കൊച്ചിയിലെ കൊച്ചങ്ങാടിയിൽ തന്നെയാണ് ജനിച്ചത് . പിതാവ് ഇസ്മായിൽ മരയ്ക്കാർക്ക് കൊച്ചിയിൽ അരി വ്യാപാരമായിരുന്നു . കൊച്ചിയിലെ അക്കാലത്തെ പ്രമുഖ വ്യാപാരിയും ധനാഡ്യനുമായിരുന്നു ഇദ്ദേഹം. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ ഈ കുടുംബം കോഴിക്കോട് സാമൂതിരിയുടെ സൈന്യത്തിന്റെ ഭാഗമാക്കുകയായിരുന്നു . AD 1539 -ൽ പോർച്ചുഗീസുകാരുമായി സിലോണിലെ വിഥുലയിൽ വെച്ചുണ്ടായ യുദ്ധത്തിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത് .

സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ നിർദ്ദേശമായിരുന്നു കോഴിക്കോട് സാമൂതിരിയുമായി സഖ്യമുണ്ടാക്കാനും കൊച്ചിയിൽ നിന്ന് വടക്കോട്ട് നീങ്ങാനും തീരുമാനിച്ചത്. അങ്ങനെ നിർദ്ദേശം വെക്കാനും അത് സ്വീകരിക്കുവാനും മഖ്ദും ഒന്നാമനും കുഞ്ഞാലി മരയ്ക്കാരും തമ്മിൽ ഹൃദയബന്ധമുണ്ടായിരുന്നു , അവർ രണ്ടു പേരും ജനിച്ചതും വളർന്നതും കൊച്ചിയിലെ കൊച്ചങ്ങാടിയിലായിരുന്നു.

ഇതെ  കൊച്ചങ്ങാടിയിൽ  തന്നെയാണ്  സ്വാതന്ത്ര്യ  സമര  സേനാനികളായ  സൈനുദ്ധീൻ  നൈനയും , ബഷീർ  നൈനയും  ജനിച്ചത്. 

സൈനുദ്ദീൻ നൈന ......

അബ്ദുൽ ഖാദർ നൈനയുടെ മകനായാണ് സൈനുദ്ദീൻ നൈന മട്ടാഞ്ചേരിയിലെ കൊച്ചങ്ങാടിയിൽ ജനിക്കുന്നത്. ഇന്ത്യയുടെ മോചനത്തിനായി വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ വീര പോരാളിയായിരുന്നു സൈനുദ്ദീൻ നൈന . 1930 -ൽ ബന്ധുവായ സുലേഖയെ വിവാഹം ചെയ്ത ദിവസം മൊയ്തു മൗലവിയുടെ കത്തു ലഭിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ ഉടൻ കോഴിക്കോട് എത്തണമെന്നു .

അങ്ങനെ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിനു സൈനുദ്ദീൻ നൈന അറസ്റ്റ് ചെയ്യപ്പെട്ടു . 1930 മെയ് മാസം 12 നു കോഴിക്കോട് കടപ്പുറത്ത് ഉപ്പു നിയമം ലംഘിച്ചതിന് കൊച്ചിയിൽ നിന്നും ആദ്യം അറസ്റ്റ് വരിച്ചത് സൈനുദ്ദീൻ നൈനയാണെന്ന് ചരിത്രകാരൻ പി.എ. സെയ്തു മുഹമ്മദ് തന്റെ ' കേരള മുസ്ലിം ചരിത്രം ' എന്ന തന്റെ ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു .

ഇ. മൊയ്തു  മൗലവി   പറയുന്നു  "നമ്മുടെ  നാട്  ഒരിക്കലും  മറക്കാൻ  പാടില്ലാത്ത  ഒരാളാണ്  സൈനുദ്ധീൻ  നൈന  കാരണം  പുതിയൊരു  ദാമ്പത്യ  ബന്ധത്തിലേക്ക്  പ്രവേശിക്കുന്ന  ഒരു  യുവാവും  കാണിക്കാൻ  തയ്യാറാകാതിരുന്ന   തന്റേടമാണ്  സൈനുദ്ധീൻ  നൈന  പ്രകടിപ്പിച്ചത് " . 

9 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു . സഹതടവുകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറുമായി സൗഹൃദം തുടങ്ങുന്നത് അവിടെ വെച്ചാണ് . പി . കേശവദേവും , വൈക്കം മുഹമ്മദ് ബഷീറും സൈനുദ്ധീൻ നൈനയുടെ ഉറ്റ മിത്രങ്ങളായിരുന്നു . ജയിൽ മോചിതനായ സൈനുദ്ദീൻ നൈനയെ കൊച്ചി സ്നഹാദരവുകളോടെ വരവേറ്റു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പത്രാധിപത്യത്തിൽ സൈനുദ്ധീൻ നൈന 'ഉജജീവനം ' എന്ന മാസിക ആരംഭിച്ചു , ഇന്ത്യയുടെ വൈദേശിക ആധിപത്യനെതിരെ ഭഗത് സിങ്ങ് മോഡൽ വിപ്ലവം ആഗ്രഹിച്ചിരുന്ന ബഷീർ സായുധ വിപ്ലവത്തിനുള്ള ലേഖനം എഴുതിയതിനെ തുടർന്ന് പോലീസിന്റെ നോട്ടപ്പുള്ളിയായി . എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ ബഷീറിനെ ഉപദേശിച്ച നൈന , വണ്ടി ചിലവിന് കൊടുക്കാൻ പണമില്ലാഞ്ഞതിനെ തുടർന്ന് സൈനുദ്ധീൻ നൈന തന്റെ വാച്ചഴിച്ച് ബഷീറിന് നൽകി ആ വാച്ച് വിറ്റ് കിട്ടിയ പണം കൊണ്ടാണ് പിന്നീടുള്ള ബേപ്പൂർ സുൽത്താന്റെ അഖിലേന്ത്യാ പര്യാടനം നടന്നത് .

സാമ്പത്തിക പ്രയാസങ്ങൾ ഔപചാരിക വിദ്യാഭ്യാസത്തിന് തടസ്സമായെങ്കിലും അക്ഷര സ്നേഹത്തിന് മുൻപിൽ അറിവു നേടുന്നതിൽ അദ്ദേഹത്തിനതൊരു തടസ്സമായില്ല . 1954 മരണപ്പെടുമ്പോൾ അദ്ദേഹമൊരു ബഹുഭാഷാ പണ്ഡിതനായിരുന്നു.

സൈനുദ്ധീൻ നൈനയുടെ വിയോഗത്തിന് മുൻപ് വരെ അദ്ധേഹം നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു . 'അഞ്ചുമൻ എ ഇസ്ലാം ' എന്ന സംഘടനയിലൂടെ മുസ്ലിംകളെ വിദ്യഭ്യാസപരമായും സാംസ്കാരികമായും പുരോഗതിയിലേക്ക് എത്തിക്കാൻ അദ്ധേഹം പരിശ്രമിച്ചു . കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘമുണ്ടാക്കി കൊച്ചിയിൽ സഹകരണ മേഖലയുടെ തുടക്കത്തിലൊരാളായി . അദ്ദേഹം മുൻ കൈയ്യെടുത്തു രൂപവൽകരിച്ച 'കൊച്ചിൻ സെന്റർ കയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റി ' പിന്നീട് 'കയർ ഫെഡ് ' - ആയി രൂപീകരിക്കപ്പെട്ടു.

ബഷീർ നൈന ......

ഇന്ത്യൻ  കമ്യൂണിസ്റ്റ്  പാർട്ടിയുടെ  തല മുതിർന്ന  നേതാവും , സാഹിത്യകാരനും , കേരളത്തിലെ  മുൻ  മുഖ്യമന്ത്രിയുമായിരുന്ന  സി. അച്യുതമേനോൻ  ബഷീർ  നൈനയുടെ  ഉറ്റ മിത്രമായിരുന്നു . ഒരിക്കൽ  ബഷീർ  നൈന  അസുഖ ബാധിതനായി  കിടക്കുമ്പോൾ  മുഖ്യമന്ത്രിയായിരിക്കെ  തന്നെ  ഗൺമാനെയും  മറ്റു  പരിവാരങ്ങളെയും  ഒഴിവാക്കി  അച്യുതമേനോൻ  ബഷീർ  നൈനയെ ഒറ്റയ്ക്ക്   വന്നു  കണ്ടിട്ടുണ്ട്. 
തന്റെ  ആത്മ മിത്രമായ  ബഷീർ  നൈനയ്ക്ക്   സി. അച്യുതമേനോൻ  സ്നേഹ സമ്മാനമായി  തൊടുപുഴയിൽ  ഒരേക്കർ  ഭൂമി  നൽകിയതായി  അറിയാൻ  കഴിയുന്നു . ഇവർ  ഒരുമിച്ചു  ജയിൽ വാസം  അനുഭവിച്ചിട്ടുണ്ട്. സി. അച്യുതമേനോൻ  ബഷീർ  നൈനയെ  സംബോധന  ചെയ്തിരുന്നത് " എന്റെ  ജയിൽ  സഖാവ് " എന്നാണ് . 

മുഖ്യമന്ത്രിയിരിക്കെയും അല്ലാതെയും സി. അച്യുതമേനോൻ ഉൾപ്പെടെ അക്കാലത്തെ പ്രശസ്തരായ പല രാഷ്ട്രീയ നേതാക്കളും കൊച്ചങ്ങാടിയിലെ തറവാടു വീട്ടിൽ വന്നിരുന്നതായി തറവാട്ടിലെ മുതിർന്നവരിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട് .

ഏറെ അറിവുകളുണ്ടായിരുന്ന ബഷീർ നൈന ഖുർആനിലും അവഗാഹമായ അറിവുകൾ നേടിയിരുന്നു . സുമുഖനും , സുന്ദരനും , ആരോഗ്യ ദൃഡ ഗാത്രനുമായിരുന്ന ബഷീർ നൈന നല്ല ധൈര്യശാലിയും,തന്റേടിയുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ ലഭിച്ചിട്ടുണ്ട്.

നിങ്ങൾക്ക് കൂടുതൽ വായിക്കാം ,താമസമില്ലാതെ പുറത്തിറങ്ങാനിരിക്കുന്ന 'നൈന - മരയ്ക്കാർ ചരിത്രം അറിയപ്പെടാത്ത ഏടുകൾ' എന്ന എന്റെ ഗ്രന്ഥത്തിലൂടെ .........

മൻസൂർ   നൈന - 94462 07922