നേരും നുണയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വൈക്കം മുഹമ്മദ് ബഷീർ രചിച്ച് വി ടി നന്ദകുമാർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകമാണ് നേരും നുണയും. ബഷീറിന്റേതായിട്ടുള്ള ചോദ്യോത്തരങ്ങൾ, കത്തുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. 34 രചനകൾ അടങ്ങിയ സമാഹാരമാണിത്. ബഷീറിൻേറതു മാത്രമായ നർമ്മ രസങ്ങൾ കത്തുകളിലും ചോദ്യങ്ങൾക്കുള്ള മറുപടികളിലും കാണാവുന്നതാണ്.

എം.ദാക്ഷായണി അമ്മ: ബഷീറേ, എന്റെ ഒരു സ്നേഹിതയുടെ കാര്യമാണ്. പ്രേമ വിവാഹം. രണ്ട് കുട്ടികളുണ്ട്. ഭർത്താവിന് ഇപ്പോൾ പണ്ടത്തെ മാതിരിയുള്ള സ്നേഹമില്ലെന്ന് തോന്നുന്നു. തൂങ്ങിപ്പിടിച്ചിരിക്കും. സന്തോഷമില്ല. ചോറിനും കറിക്കും തൊട്ടതിനൊക്കെ കുറ്റമാണ്. ശരിക്ക് ആഹാരം കഴിക്കുന്നില്ല. ദേഷ്യം തന്നെ. ഒന്നു പറഞ്ഞുതരാമോ; എന്താണ് ഭർത്താക്കന്മാരിങ്ങനെ ആയിത്തീരുന്നത്?

ബഷീർ: ഭർത്താവ് എന്നു പറയുന്ന ആ പാവത്തിനെ ഉപദ്രവിക്കാതിരിക്കാൻ അപേക്ഷ. അതിയാനു ക്ഷീണമാണ്. വിറ്റാമിൻ, ഇരുമ്പ് കാൽസ്യം എന്നീ ഗുളികകളും, പാൽ, മുട്ട, സൂപ്പ്, എന്നിവയും, നല്ല രുചിയുള്ള കറികൾ ചേർത്തു ചോറും കൊടുക്കുക. ഒരു മാസം കഴിയുമ്പോൾ പണ്ടത്തെ മാതിരി പ്രേമത്തിൻറെ കൊലവിളി കേൾക്കും!

ഇത്തരത്തിൽ പലവിധത്തിലുള്ള ചോദ്യങ്ങളും അവയ്ക്ക് നർമ്മ രസങ്ങളോടു കൂടി ബഷീർ നൽകുന്ന മറുപടികളുമാണ് ഇതിൽ പറയുന്നത്.

"https://ml.wikipedia.org/w/index.php?title=നേരും_നുണയും&oldid=3278404" എന്ന താളിൽനിന്ന് ശേഖരിച്ചത്