നെൽവയൽ-നീർത്തട സംരക്ഷണ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം ,2008
THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008
കേരള നിയമസഭ
Date signedഓഗസ്റ്റ് 11,2008


കേരളത്തിലെ നെൽവയലുകളെയും നീർത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കുവാനായി സർക്കാർനടപ്പാക്കിയ നിയമമാണ് "കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം - 2008 (THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008)". കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്.[1]

2006ൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ അധികാരത്തിൽവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് ഈ നിയമം കൊണ്ടു വന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്. ഈ നിയമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഐക്യരാഷ്ട്രസഭയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത് കേരളത്തിനു മാത്രമല്ല ഈ നിയമം വേണ്ടത്, ലോകത്തിനു തന്നെ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയുണ്ടെന്നാണ്. ലോകത്തിലെ തണ്ണീർത്തടങ്ങൾ മുഴുവനും അതിവേഗത്തിൽ നാശോന്മുഖമാകുകയാണെന്നും ആ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. നാടിന്റെ ഭാവിയെ മുൻനിർത്തി, പിതാമഹന്മാരിൽനിന്ന് നമുക്ക് കൈമാറിവന്ന ഭൂമി, വലിയ പരിക്കുകളൊന്നുമില്ലാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ പുറത്ത് മാനവികമായ ഉൾക്കാഴ്ചയോടെ പ്രയോഗത്തിൽ വരുത്തിയ നിയമമാണ് നെൽവയൽ-നീർത്തട സംരക്ഷണനിയമം.

നെൽവയൽ


1970ൽ കേരളത്തിൽ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും കഴിഞ്ഞ 45 വർഷംകൊണ്ട് നികത്തിക്കഴിഞ്ഞു. പാടത്ത് പണിയെടുക്കുന്ന കർഷക തൊഴിലാളിയുടെ തൊഴിൽപ്രശ്നമായി മാത്രമല്ല കെഎസ്കെടിയു ഈ വിഷയത്തെ കണ്ടത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയായി കൂടിയാണ്. നെൽപ്പാടങ്ങൾ നാണ്യവിളകൾക്കായി ഒരുക്കി ശരവേഗത്തിൽ ധനാഢ്യരാകാമെന്ന് വ്യാമോഹിച്ച കുട്ടനാട്ടിലെ കർഷകമുതലാളിമാരാണ് എഴുപതുകളിലും എൺപതുകളിലും വയൽ നശീകരണത്തിന് തുടക്കംകുറിച്ചത്. കുട്ടനാട്ടിൽ എൺപതുകളിലുണ്ടായ വമ്പിച്ച പ്രളയബാധയിൽ 50,000 ഏക്കർ കൃഷിയാണ് നശിച്ചത്. കർഷക തൊഴിലാളി യൂണിയൻ ആന്നും ഇന്നും നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ സമരമുഖത്തുണ്ട്. കുട്ടനാട്ടിൽ ആരംഭിച്ച നെൽവയൽ സംരക്ഷണസമരം കേരളമാകെ വ്യാപിച്ചു.

നെൽവയൽ-തണ്ണീർത്തടസംരക്ഷണത്തിനായുള്ള സമരത്തെ "വെട്ടിനിരത്തൽ സമരം' എന്ന പരിഹാസപ്പേരിൽ വിശേഷിപ്പിച്ച്, കർഷക തൊഴിലാളികളെയും സമരത്തെയും ഇകഴ്ത്തിക്കാണിക്കുന്നതിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷ ശക്തികൾ മുന്നോട്ടുവന്നത് നെൽപ്പാടങ്ങൾ നശിപ്പിക്കുന്നതിന് ആക്കംകൂട്ടി. ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 1970ൽ 96,687 ഹെക്ടർ നെൽവയലുണ്ടായിരുന്ന ആലപ്പുഴ ജില്ലയിൽ ഇപ്പോൾ 23,000 ഹെക്ടറിൽ താഴെ മാത്രമാണ് നെൽവയലുള്ളത്. റിസോർട്ടുകളും ചെമ്മീൻകെട്ടുകളും വ്യവസായമായി വളർന്നതോടെ ജലമലിനീകരണം വഴി നെൽവയലുകളുടെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുണ്ടായി. കോഴിക്കോട് 88 ശതമാനം, തിരുവനന്തപുരം 70 ശതമാനം, ഇടുക്കി 68 ശതമാനം, മലപ്പുറം 60 ശതമാനം, കണ്ണൂർ 80 ശതമാനം, കാസർകോട് 70 ശതമാനം നെൽവയലുകൾ നികത്തപ്പെട്ടുകഴിഞ്ഞു.


നിരോധനങ്ങൾ[തിരുത്തുക]

നെൽവയൽ-നീർത്തട സംരക്ഷണ നിയമം നടപ്പാക്കിയതുമുതൽ ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായല്ലാതെ കേരളത്തിൽ നെൽവയലുകൾ നികത്തുന്നതോ, രൂപാന്തരപ്പെടുത്തുന്നതോ നിരോധിച്ചിരിക്കുന്നു (വകുപ്പ് 6). എന്നാൽ, നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്തരീതിയിൽ ഇടവിളകൾ കൃഷിചെയ്യുന്നതിനോ, വയൽ സംരക്ഷണത്തിനായുള്ള പുറംബണ്ടുകൾ നിർമ്മിക്കുന്നതിനോ ഈ വകുപ്പിലെ നിരോധനം തടസ്സമാകുന്നില്ല.

ഈ നിയമം നിലവിൽ വന്നതുമുതൽ കേരളത്തിലെ നീർത്തടങ്ങൾ എങ്ങനെയാണോ നിലനിൽക്കുന്നത് അപ്രകാരം സംരക്ഷിക്കപ്പെടേണ്ടതും അവ നികത്തുന്നതും അവയിൽ നിന്നും മണൽ വാരുന്നുതും സമ്പൂർണ്ണമായി നിരോധിച്ചിരിക്കുന്നതുമാകുന്നു (വകുപ്പ് 11). എന്നാൽ നീർത്തടങ്ങളുടെ സംരക്ഷണാർത്ഥം അവയിൽ നിന്നും എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ഈ വകുപ്പിലെ നിരോധനം തടസ്സമാകുന്നില്ല.

കേരളത്തിലെ നെൽവയലുകളുടെയും നീർത്തടങ്ങളുടെയും സംരക്ഷണത്തിന് ഈ നിയമത്തിലെ നിരോധനങ്ങൾ വലിയൊരു സാദ്ധ്യത തുറന്നു നൽകുന്നു. അതേസമയം വകുപ്പ് 9 (1) ന്റെ പ്രൊവൈസോ പ്രകാരം ജില്ലാ കളക്ടർ നിയോഗിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസർ അദ്ധ്യക്ഷനായുള്ള ജില്ലാതല അംഗീകൃത കമ്മറ്റിക്ക് ഭവനനിർമ്മാണത്തിനാവശ്യമായ നിലം നികത്തലിന് ചില ഇളവുകൾ അനുവദിക്കാവുന്നതാണ്. യഥാക്രമം, നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പഞ്ചായത്ത് പ്രദേശങ്ങളിൽ ഉടമയുടെ 10 സെന്റ് വരെയുള്ള നിലവും, മുനിസിപ്പൽ പ്രദേശങ്ങളിൽ 5 സെന്റ് വരെയുള്ള നിലവും ഭവനനിർമ്മാണാവശ്യങ്ങൾക്ക് മാത്രമായി നികത്താനായുള്ള അനുവാദം കൊടുക്കുന്നതിന് ഈ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇത്തരത്തിൽ നികത്തുന്നതിനുള്ള വിവിധ നിബന്ധനകളിൽ പ്രധാനം, അത്തരം നികത്തലുകൾ ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ, സമീപ വയലുകളിലെ കൃഷിയെയോ ദോഷകരമായി ബാധിക്കുന്നതാവാൻ പാടില്ല എന്നതാണ്. അതോടൊപ്പം, ഇപ്രകാരം നികത്താൻ അനുമതി തേടുന്ന നിലമുടമയ്ക്ക്, താമസയോഗ്യമായ മറ്റ് സ്ഥലങ്ങളില്ലാ എന്ന് ഉറപ്പുവരുത്തേണ്ടതും, നികത്തുന്നത് സ്വന്തം ആവശ്യത്തിന് വീട് വെയ്കാനാണെന്നത് ഉറപ്പുവരുത്തേണ്ടതും, മറ്റ് വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമല്ല നികത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതും ഈ കമ്മറ്റിയുടെ ചുമതലയാകുന്നു.

ഭേദഗതികൾ[തിരുത്തുക]

2008-ന് മുൻപ് നികത്തിയ വയലുകൾ പറമ്പായി പതിച്ചു കൊടുക്കുന്നതിന് വേണ്ടി 2015 കേരള ധനകാര്യ ബിൽ-വഴി സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം കരഭൂമിയുടെ 25% ന്യായവില അടച്ചാൽ 2008-ന് മുൻപ് നികത്തിയ വയൽ പറമ്പായി പതിച്ചു കൊടുക്കുന്നതാണ്.[2]

  1. http://keralalawsect.org/acts/Act2008/act28_2008/index.html
  2. "Law to regularise paddy field converted pre-2008".