നെഹ്‌റു ട്രോഫി വള്ളംകളി 2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അറുപത്തൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളി 2013 ഓഗസ്റ്റ് 10-ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ നടന്നു. ശ്രീ ഗണേഷ് ചുണ്ടൻ വള്ളം തുടർച്ചയായി രണ്ടാം വർഷവും കിരീടം സ്വന്തമാക്കി.[1] നാല് മിനിറ്റ് 33.96 സെക്കൻഡുകൊണ്ടായിരുന്നു ഗണേഷ് ഫിനിഷിങ്ങിൽ എത്തിയത്.[2] ബിനോ പുന്നൂസ് ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ളബ് തുഴഞ്ഞ ജവഹർ തായങ്കരി രണ്ടാം സ്ഥാനവും യു.ബി.സിയുടെ ആനാരി ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.

കല്ലൂപ്പറമ്പൻ, സെൻറ് ജോർജ് എന്നിവ വിട്ടുനിന്നതിനാൽ 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.

അവലംബം[തിരുത്തുക]

  1. "നെഹ്‌റു ട്രോഫി ശ്രീ ഗണേഷ് ചുണ്ടന്‌". മാതൃഭൂമി. 2013 ഓഗസ്റ്റ് 10. ശേഖരിച്ചത് 2013 ഓഗസ്റ്റ് 11. Check date values in: |accessdate= and |date= (help)
  2. "നെഹ്റു ട്രോഫി വള്ളംകളി: ശ്രീ ഗണേഷൻ ചുണ്ടന് ഒന്നാം സ്ഥാനം". മാധ്യമം. 2013 ഓഗസ്റ്റ് 10. ശേഖരിച്ചത് 2013 ഓഗസ്റ്റ് 11. Check date values in: |accessdate= and |date= (help)