നൂറ്റാണ്ടിന്റെ ഗോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1986 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഫുട്ബോൾ താരം ഡീഗോ മറഡോണ നേടിയ ഗോളാണ് പിന്നീട് നൂറ്റാണ്ടിന്റെ ഗോൾ എന്ന് അറിയപ്പെട്ടത് .

നൂറ്റാണ്ടിന്റെ ഗോൾ നേടുന്ന മറഡോണ . 1986 ലോകകപ്പിൽ നിന്നുള്ള ദൃശ്യം

മിഡ്ഫീൽഡർ ഹെക്ടർ എൻറിക് മിഡ്ഫീൽഡിൽ വച്ച് കൈമാറിയ പന്ത് 60 മീറ്ററോളം ദൂരം ഓടി അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോൾ കീപ്പർ പീറ്റർ ഷെൽട്ടനെയും മറികടന്ന് മറഡോണ വലയിലെത്തിച്ചു . മറഡോണയുടെ കരിയറിൽ അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയതും ആരാധകരെ സൃഷ്ടിച്ചതും ഈ ഗോളായിരുന്നു.

"https://ml.wikipedia.org/w/index.php?title=നൂറ്റാണ്ടിന്റെ_ഗോൾ&oldid=3481124" എന്ന താളിൽനിന്ന് ശേഖരിച്ചത്