നീംറാണ ഹോട്ടൽസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Neemrana Hotels
Private
വ്യവസായംHospitality
സ്ഥാപിതം1991
സ്ഥാപകൻAman Nath and Francis Wacziarg
ആസ്ഥാനംA20, Feroze Gandhiji Rd, Block A, Lajpat Nagar II, Lajpat Nagar, New Delhi, Delhi 110024,
New Delhi
,
ലൊക്കേഷനുകളുടെ എണ്ണം
13
സേവന മേഖല(കൾ)India
പ്രധാന വ്യക്തി
Sonavi Kaicker (CEO)
വരുമാനം50 Cr
45 Cr
5 Cr
ഉടമസ്ഥൻAman Nath
ജീവനക്കാരുടെ എണ്ണം
751
വെബ്സൈറ്റ്Official site

തകർന്ന് കിടക്കുന്ന കെട്ടിടങ്ങളെ പുതുക്കിപണിത് അവയെ പൈതൃക ഹോട്ടലാക്കുന്നതിൽ പ്രശസ്തരാണ് നീംറാണ ഹോട്ടൽസ്‌. [1][2][3] ഗംഗയുടെ തീരത്തുള്ള നീംറാണ ഗ്ലാസ്ഹൗസ് ഇതിനൊരു ഉദാഹരണമാണ്. [4]

1991-ൽ അമൻ നാഥും ഫ്രാൻസിസ് വാക്സിയർഗുമാണ് നീംറാണ ഹോട്ടൽസ്‌ ആരംഭിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ മിഡീവൽ ഇന്ത്യൻ ചരിത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു അമൻ, ഫ്രെഞ്ചുകാരനായ വാക്സിയർഗ് 1969 മുതൽ ഇന്ത്യയിലാണ് ജീവിക്കുന്നത്. [5] ദി പെയിന്റ്റെഡ് ഫ്രെസ്കോസ് ഓഫ് ശെഖാവതിക്ക് വേണ്ടി ചുവർ ഫ്രെസ്കോകൾ വീക്ഷിച്ചുകൊണ്ടിരുന്ന സമയത്ത് പതിനഞ്ചാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ആരവല്ലി നിരകളിലുള്ള നീംറാണ കോട്ട കാണാനിടയായി.[6] പ്രാദേശിക മൂപ്പനായ നിമോല മിയോ ആണ് ഈ കോട്ട പണിതത്, കഴിഞ്ഞ 40 വർഷമായി തകർന്നു കിടക്കുകയായിരുന്നു. 1986-ൽ 700,000 രൂപയ്ക്ക് അവർ ഈ കോട്ട വാങ്ങി പുതുക്കിപണിതു, 1991-ൽ 12 മുറികളുള്ള ഹോട്ടലായി തുറന്നു. ഈ നവീകരണത്തിനു ശേഷം 2002-ൽ ഇന്ത്യൻ സാഹിത്യത്തെ കുറിച്ചുള്ള അന്താരാഷ്‌ട്ര ഉത്സവത്തിനും, മാസ്റ്റർമൈൻഡ് ഇന്ത്യ, വിവിധ ഇന്ത്യൻ വിവാഹങ്ങൾ എന്നിവയ്ക്കും ഹോട്ടൽ വേദിയായി.

പുനർനിർമ്മാണം[തിരുത്തുക]

തകർന്ന കെട്ടിടങ്ങളിൽ നവീകരണങ്ങൾ നടത്തി പ്ലംബിംഗ്, എ.സി മുതലായ സൗകര്യങ്ങൾ ചേർക്കുകയും ചെയ്തെങ്കിലും, ഇവയെല്ലാം പഴയകാല രൂപകൽപ്പനയെ കോട്ടം വരുത്താതെയാണ് ചെയ്തിരിക്കുന്നത്. [7] രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകാനായി തങ്ങളുടെ ഹോട്ടലുകളെ നോൺ - ഹോട്ടൽ എന്നാണ് നീംറാണ ഹോട്ടൽസ്‌ വിശേഷിപ്പിക്കുന്നത്. [8] ഘട്ടം ഘട്ടമായാണ് കെട്ടിടങ്ങളുടെ നവീകരണം നടത്തുന്നത്, നവീകരിച്ച ഭാഗത്ത് ലഭിക്കുന്ന വരുമാനംകൊണ്ടാണ് മറ്റു ഭാഗങ്ങൾ നവീകരിക്കുന്നത്. [9] മാത്രമല്ല പ്രാദേശികമായി ലഭിക്കുന്ന നിർമ്മാണ സാമഗ്രികളും തൊഴിലാളികളുമാണ് അവർ ഉപയോഗിക്കുന്നത്, അതുവഴി ചെലവ് കുറയുന്നു. കേവലം 2 – 3 വർഷം കൊണ്ട് നീംറാണ ഹോട്ടൽസ്‌ ബ്രേക്ക്‌ ഈവനിൽ എത്തുന്നു, മറ്റു ഹോട്ടലുകൾ 7 മുതൽ 8 വർഷം വരെ എടുക്കുന്ന സമയത്താനിത്. 2011-ൽ നീംറാണ ഹോട്ടൽസിന് 17 സ്ഥലങ്ങളിലായി 25 കെട്ടിടങ്ങളുണ്ട്, മാത്രമല്ല അവരുടെ വരുമാനം 300 മില്യൺ ഇന്ത്യൻ രൂപ (4.5 മില്യൺ യുഎസ് ഡോളർ) കടന്നു.

ഉദാഹരങ്ങൾ[തിരുത്തുക]

നവീകരിക്കപ്പെട്ട തകർന്ന് കിടന്ന കെട്ടിടങ്ങളിലും കോട്ടകളിലും ഇവയും ഉൾപ്പെടുന്നു:

  • പതിനാലാം നൂറ്റാണ്ട്, ഹിൽ ഫോർട്ട്‌ കെസ്രോളി (അൽവാർ, രാജസ്ഥാൻ)
  • പതിനഞ്ചാം നൂറ്റാണ്ട്, നീംറാണ ഫോർട്ട്‌-പാലസ് (ഡൽഹി-ജയ്പൂർ ഹൈവേ, ശെഖാവതി, രാജസ്ഥാൻ)
  • പതിനാറാം നൂറ്റാണ്ട്, ലെ കൊളോണിയൽ (കൊച്ചി, കേരള)
  • പതിനേഴാം നൂറ്റാണ്ട്, ദി ടവർ ഹൗസ് (കൊച്ചി, കേരള)
  • പതിനേഴാം നൂറ്റാണ്ട്, ബീച്ച് ബംഗ്ലാവ് (തരങ്കമ്പാടി, തമിഴ്നാട്‌)
  • പതിനേഴാം നൂറ്റാണ്ട്, ദി ഗേറ്റ് ഹൗസ് (തരങ്കമ്പാടി, തമിഴ്നാട്‌)
  • പതിനെട്ടാം നൂറ്റാണ്ട്, ഹോട്ടൽ ഡി ഐ’ഓറിയന്റ്, പുതുച്ചേരി
  • പത്തൊൻപതാം നൂറ്റാണ്ട്, ദി വരാന്ത ഇൻ ദി ഫോറസ്റ്റ് (മതെരൻ, മുംബൈയ്ക്ക് സമീപം)
  • പത്തൊൻപതാം നൂറ്റാണ്ട്, ദർബാർഗദ് പാലസ് (മോർവി, ഗുജറാത്ത്‌)
  • പത്തൊൻപതാം നൂറ്റാണ്ട്, വില്ല പോട്ടിപടി (മല്ലേശ്വരം, ബാംഗ്ലൂർ, കർണാടക)
  • പത്തൊൻപതാം നൂറ്റാണ്ട്, ദി വാൾവുഡ് ഗാർഡൻ (കൂനൂർ, തമിഴ്നാട്‌)
  • പത്തൊൻപതാം നൂറ്റാണ്ട്, ഗ്രീൻ ഹിൽസ് എസ്റ്റേറ്റ്‌ (കുടഗ്, കർണാകട)
  • പത്തൊൻപതാം നൂറ്റാണ്ട്, ദി ബരാദരി പാലസ് (പട്യാല, പഞ്ചാബ്)
  • പത്തൊൻപതാം നൂറ്റാണ്ട്, ദി രാംഗർ ബംഗ്ലാവ് (രാംഗർ കുമാവ് ഹിൽസ്, ഉത്തരാഖണ്ഡ്)
  • ഇരുപതാം നൂറ്റാണ്ട്, പിരാമൽ ഹവേലി (ബഗർ, ശെഖാവതി, രാജസ്ഥാൻ)
  • ടിജാര കോട്ട, അൽവാർ ജില്ല, രാജസ്ഥാൻ

അവലംബം[തിരുത്തുക]

  1. Mentions (some detailed) in about 72 books and 8 papers and 43 news sources
  2. Pramila N. Phatarphekar, Accidental Hoteliers, Open Magazine, 24 April 2010
  3. "The heritage tourism specialists". The Financial Express (India). 31 October 2010.
  4. "Info Neemrana The Glasshouse On The Ganges". cleartrip.com. Retrieved 8 Oct 2016.
  5. Alka Pande, A new lease of life Archived 2011-06-07 at the Wayback Machine., The Hindu, 1 August 1999
  6. Savita Gautam, Ruins revisited Archived 2011-07-23 at the Wayback Machine., The Hindu, 29 July 2004
  7. Malini Suryanarayan, "An interview with Mr. Aman Nath, architect, interior designer and art restorer" Archived 2011-06-07 at the Wayback Machine., The Hindu, Wednesday, 20 December 2000
  8. Arundhati Basu, Article in The Telegraph, Saturday , 13 September 2008
  9. Malini Goyal , Forbes India, Hotel kings bring back the fine life to palaces Archived 2011-06-19 at the Wayback Machine., IBN Live, 24 August 2009

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീംറാണ_ഹോട്ടൽസ്‌&oldid=3654895" എന്ന താളിൽനിന്ന് ശേഖരിച്ചത്