നിരപ്പലക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷട്ടറുകൾ വ്യാപകമാവുന്നതിനു മുമ്പ് കടകളും മറ്റും പൂട്ടാൻ ഉപയോഗിച്ച ഉപാധിയാണ് നിരപ്പലകകൾ

നിരപ്പലക

വ്യാഖ്യാനം[തിരുത്തുക]

വാതിൽപ്പാളികൾ അടയ്ക്കാൻ, കതകിനു പകരം പ്രത്യേകമായി ഉണ്ടാക്കിയ പൊഴിക്കുള്ളിൽ നിരത്തിയുറപ്പിക്കുന്ന പലകകൾ. കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാവുന്നതിനു മുൻപ് നാട്ടിൻ പുറങ്ങളിലും ചെറിയ അങ്ങാടികളിലും കച്ചവടത്തിനായുള്ള കടകൾ ഇത്തരം നിരപ്പലക പീടികകളായിരുന്നു [1]. ഇന്ന് കെട്ടിട മുറികൾക്ക് ഷട്ടറുകളുടെ ഉപയോഗമായിരുന്നു അന്ന് നിരപ്പലകകൾക്ക്.

നിർമ്മാണം[തിരുത്തുക]

ബലമേറിയ മരങ്ങൾ കൊണ്ടാണ് സാധാരണയായി ഇവ നിർമ്മിച്ചിരുന്നത്. മരം കൊണ്ട് ഒരടിയിലും ഒന്നരയടി വീതിയിലും മുറികളുടെ ഉയരത്തിനനുസരിച്ചുമായിരുന്നു നിരപ്പലക വാതിലുകൾ നിർമിച്ചിരുന്നത്. ഈ നിരപ്പലകകൾ ഓരോന്നും വെവ്വേറെയായാണ് ഉണ്ടായിരുന്നത്. ഇത് പൂട്ടുവാൻ നീളമുള്ള ഇരുമ്പിന്റെ ഓടാമ്പലും(താഴ്) ഉണ്ടായിരുന്നു [2].

സാമൂഹിക പശ്ചാത്തലം[തിരുത്തുക]

മുൻപ് നാട്ടിൻ പുറങ്ങളിലും ചെറിയ അങ്ങാടികളിലും കച്ചവടത്തിനായുള്ള കടകൾ നിരപ്പലക പീടികകളായിരുന്നു. നാട്ടിൻ പുറങ്ങളിലെ സാസ്‌കാരിക കേന്ദ്രമായും നാട്ടുകാരുടെ ദൈന്യംദിന ജീവിതത്തിലെ മുഖ്യ ആശാകേന്ദ്രവുമായിരുന്നു ഈ നിരപ്പലക പീടികകൾ [3]. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാനും വൈകുന്നേരങ്ങളിൽ വെടിവെട്ടം പറഞ്ഞിരിക്കാനും നാട്ടിലെ ഓരോ സംഭവ വികാസങ്ങളും ചർച്ചചെയ്യാനും നാട്ടിൻപുറത്തുകാർ കണ്ടെത്തിയിരുന്നത് ഇത്തരം കടകളായിരുന്നു.

അവലംബം[തിരുത്തുക]

  1. [1][പ്രവർത്തിക്കാത്ത കണ്ണി]|ഓർമ്മകളിൽ - ആ പഴ മാങ്ങ
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|നാട്ടിൻ പുറങ്ങളിൽ നിന്നു നിരപ്പലക പീടികകളും അപ്രത്യക്ഷമാവുന്നു
  3. [3]|അപ്രസക്തമാവുന്ന പൊതുഇടങ്ങൾ
"https://ml.wikipedia.org/w/index.php?title=നിരപ്പലക&oldid=3635427" എന്ന താളിൽനിന്ന് ശേഖരിച്ചത്