നിതാഖാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൗദി അറേബ്യയിൽ തദ്ദേശീയരായ പൗരന്മാർക്ക്‌ ജോലി നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സമ്പ്രദായമാണ് നിതാഖാത്ത്‌. പത്തിൽ താഴെ പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു സ്വദേശിയെയെങ്കിലും ജോലിക്ക് വെക്കണമെന്ന് ഈ ഉത്തരവ് നിഷ്കർഷിക്കുന്നു.[1] നിതാഖാത്ത്‌ സമ്പ്രദായം നടപ്പാക്കുന്നതിനായി വ്യാപാര - വ്യവസായ സ്‌ഥാപനങ്ങളെ പച്ച, മഞ്ഞ, ചുവപ്പ്‌, ബ്ലൂ എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്‌.

വിശദാംശങ്ങൾ[തിരുത്തുക]

  • ചുവപ്പ്‌ - തദ്ദേശീയർക്ക് ജോലി നൽകാതെ നിയമലംഘനം നടത്തുന്നവരെ ചുവപ്പ്‌ പട്ടികയിലാണ് ഉൾപ്പെടുത്തുക. ഇതിൽ പെട്ടാൽ പിന്നീട്‌ തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെർമിറ്റ്‌ പുതുക്കാനോ താമസ രേഖയായ ഇഖാമ പുതുക്കുന്നതിനോ സാധിക്കില്ല .
  • പച്ച - തദ്ദേശീയർക്ക് ജോലി നൽകിയാൽ പച്ച വിഭാഗത്തിൽ ഉൾപ്പെടാം. അങ്ങനെയുള്ള സ്‌ഥാപനങ്ങൾക്കു നിയമസഹായമുണ്ടാകും.
  • മഞ്ഞ വിഭാഗത്തിലുളളവർക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തിൽ ഇടം നേടാനുളള അവസരം നൽകുന്നുമുണ്ട്. [2]

നിതാഖാത്ത് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷം സ്വദേശികൾക്ക് തൊഴിലവസരം ലഭിച്ചുവെന്ന് കരുതുന്നു.

അവലംബം[തിരുത്തുക]

  1. "നിതാഖാത്ത് ശക്തമാക്കിയാൽ 84 ശതമാനം സ്ഥാപനങ്ങളും പൂട്ടും". ദേശാഭിമാനി. 29 മാർച്ച് 2013. |access-date= requires |url= (help)
  2. http://www.madhyamam.com/news/219208/130327
"https://ml.wikipedia.org/w/index.php?title=നിതാഖാത്ത്&oldid=2126767" എന്ന താളിൽനിന്ന് ശേഖരിച്ചത്