നിക്കി ബ്ലോൻസ്കി
നിക്കോൾ ബ്ലോൻസ്‌കി[1] (ജനനം: നവംബർ 9, 1988)[2] ഒരു അമേരിക്കൻ നടി, ഗായിക, നർത്തകി, ഇന്റർനെറ്റ് വ്യക്തിത്വം എന്നീ നിലകളിൽ അറിയപ്പെടുന്ന വനിതയാണ്. ഹെയർസ്‌പ്രേ (2007) എന്ന ചലച്ചിത്രത്തിൽ ട്രേസി ടേൺബ്ലാഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിൽ അറിയപ്പെടുന്ന അവർക്ക്, ഇതിലെ വേഷം രണ്ട് ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡുകൾ, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് എന്നിവയ്ക്കുള്ള നാമനിർദ്ദേശം നേടിക്കൊടുത്തു.
ഹ്യൂജ് (2010) എന്ന എബിസി കുടുംബ പരമ്പരയിൽ വില്ലമേന റേഡറുടെ വേഷത്തിൽ അഭിനയിച്ചതിന് ഒരു ടീൻ ചോയ്‌സ് അവാർഡ് നോമിനേഷൻ നേടിയ ബ്ലോൺസ്‌കി സ്മാഷ് (2013) എന്ന ടെലിവിഷൻ പരമ്പരയിൽ മാർഗോട്ട് എന്ന കഥാപാത്രമായി ആവർത്തിച്ചുള്ള വേഷവും, കൂടാതെ തെരേസ എന്ന കഥാപാത്രമായി ജിയോഗ്രാഫി ക്ലബ് (2013), ഫെയ്ത്ത് എന്ന കഥാപാത്രമായി ദി ലാസ്റ്റ് മൂവി സ്റ്റാർ (2017) എന്നീ സിനിമകളിലും അഭിനയിച്ചു. അവർ ലൈസൻസുള്ള ഒരു കോസ്മെറ്റോളജിസ്റ്റാണ്.
ആദ്യകാല ജീവിതം
[തിരുത്തുക]ന്യൂയോർക്കിലെ ഗ്രേറ്റ് നെക്ക് പ്രദേശത്താണ് ബ്ലോൻസ്കി ജനിച്ചു വളർന്നത്.[3] അവരും സഹോദരൻ ജോയിയും[4] ഒരു വിദ്യാലയത്തിലെ സഹായിയായി ജോലി ചെയ്തിരുന്ന കാരൻറെയും ഗ്രാമ ജലമലിനീകരണ നിയന്ത്രണ ജില്ലയിലെ മുനിസിപ്പൽ ജോലിക്കാരനായിരുന്ന കാൾ ബ്ലോൻസ്‌കിയുടെയും കുട്ടികളാണ്.[5][6] പിതാവ് ജൂതവംശജനും മാതാവ് റോമൻ കത്തോലിക്ക വിശ്വാസിയുമാണ്.[7] ആദ്യം ഗ്രേറ്റ് നെക്ക് നോർത്ത് മിഡിൽ സ്‌കൂളിൽ പഠനത്തിനു ചേർന്ന ബ്ലോൻസ്‌കി പിന്നീട് ജോൺ എൽ. മില്ലർ ഗ്രേറ്റ് നെക്ക് നോർത്ത് ഹൈസ്‌കൂളിലേയ്ക്കും ഒരു വർഷത്തിനുശേഷം വില്ലേജ് സ്‌കൂളിലേയ്ക്കും മാറി വിദ്യാഭ്യാസം ചെയ്തു.[8]
കരിയർ
[തിരുത്തുക]ഹെയർസ്‌പ്രേ എന്ന മ്യൂസിക്കലിൻറെ അതേപേരിലുള്ള ചലച്ചിത്രാവിഷ്ക്കാരത്തിൽ ട്രേസി ടേൺബ്ലാഡ് എന്ന കഥാപാത്രമായാണ് ബ്ലോൺസ്‌കി തന്റെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചത്.[9][10] അക്കാലത്ത് പ്രൊഫഷണൽ അഭിനയമോ ആലാപന പശ്ചാത്തലമോ ഇല്ലാത്ത ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെന്ന നിലയിലാണ് ഈ വേഷത്തിനായി അവൾ ഓഡിഷൻ നടത്തിയത്.[11][12][13] ഒരു വാണിജ്യവിജയമായിരുന്ന ഈ ചിത്രം നിരൂപക പ്രശംസ നേടിയതോടൊപ്പം ബ്ലോൻസ്‌കിയുടെ മികച്ച വേഷമായി മാറുകയു ചെയ്തു.[14][15]
അവലംബം
[തിരുത്തുക]- ↑ "Zac Efron prepares for 'Hairspray'". Digital Spy. November 7, 2008. Archived from the original on May 30, 2019. Retrieved November 7, 2008.
- ↑ "UPI Almanac for Friday, Nov. 9, 2018". United Press International. November 9, 2018.
actor Nikki Blonsky in 1988 (age 30)
- ↑ Hill, Logan (Summer 2011). "Big Girl Now". New York. Archived from the original on November 18, 2015. Retrieved December 8, 2016.
- ↑ Kahn, Robert (December 13, 2007). "Family with Nikki Blonsky when she got Globes nod". Newsday. New York City / Long Island. Archived from the original on December 8, 2016. Retrieved December 8, 2016. (subscription required)
- ↑ Kahn, Robert (July 15, 2007). "Nikki Blonsky's career takes hold with 'Hairspray'". New York's CW 11. Archived from the original on October 12, 2007. Retrieved July 21, 2007.
- ↑ Fischler, Marcelle S. (July 8, 2007). "For 'Hairspray' Star, 'My Darn Dream Come True'". The New York Times. Retrieved July 21, 2007.
- ↑ Bloom, Nate (July 10, 2007). "She's the Man: A Q&A with Amanda Bynes". Interfaith Family. Archived from the original on October 20, 2018. Retrieved December 29, 2010.
- ↑ Fischler, Marcelle S. (July 8, 2007). "For 'Hairspray' Star, 'My Darn Dream Come True'". The New York Times. Retrieved July 21, 2007.
- ↑ Bloom, Nate (July 10, 2007). "She's the Man: A Q&A with Amanda Bynes". Interfaith Family. Archived from the original on October 20, 2018. Retrieved December 29, 2010.
- ↑ Fox, Michael (July 19, 2007). "ARTS: Welcome To The '60s". The Detroit Jewish News. Archived from the original on September 28, 2007. Retrieved July 21, 2007.
- ↑ Shankman, Adam. "The Director's Chair: Adam Shankman's Hairspray Diary #9". BroadwayWorld.com (in ഇംഗ്ലീഷ്). Retrieved April 10, 2022.
- ↑ Shankman, Adam. "The Director's Chair: Adam Shankman's Hairspray Diary #7". BroadwayWorld.com (in ഇംഗ്ലീഷ്). Retrieved April 10, 2022.
- ↑ Hairspray: How Nikki Blonsky Got Cast As Tracy Turnblad (in ഇംഗ്ലീഷ്), retrieved April 10, 2022
- ↑ "'Chuck & Larry' Can't Stop 'Hairspray' Sheen". Box Office Mojo. Retrieved June 25, 2020.
- ↑ "'Chuck & Larry' Can't Stop 'Hairspray' Sheen". Box Office Mojo. Retrieved April 10, 2022.