നാസികേതു പുരാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനേഴാം ശതകത്തിൽ രചിയ്ക്കപ്പെട്ടെതെന്നു കരുതുന്ന ഒരു കിളിപ്പാട്ടാണ് നാസികേതു പുരാണം .ഈ കൃതിയുടെ കർത്താവ് കോട്ടുർ ഉണ്ണിനമ്പൂതിരിപ്പാടാണെന്നു കരുതുന്നു.എന്നാൽ ചില പണ്ഡിതന്മാർ ഇതിനോട് യോജിച്ചിട്ടില്ല.

ഇതിവൃത്തം[തിരുത്തുക]

കീർത്തിഭംഗൻ എന്ന മഹർഷി ഗുണവതി എന്ന പത്നിയോടൊത്ത് നാസികേതു പർവ്വതത്തിൽ താമസിയ്ക്കുന്നു. സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു. അതിന്റെ ഫലമായി നാസികേതു ജനിയ്ക്കുന്നു. കീർത്തിഭംഗൻ പുത്രനെ ധർമ്മാധർമ്മങ്ങൾ അഭ്യസിപ്പിയ്ക്കുന്നതിനായി യമലോകത്തേയ്ക്ക് അയയ്ക്കുകയും നാസികേതു കാര്യങ്ങൾ ഗ്രഹിച്ച് തിരികെ സ്ഥൂലശരീരത്തിൽ പ്രവേശിച്ച് പിതാവിനെ അത് ധരിപ്പിയ്ക്കുന്നു. യുദ്ധാനന്തരം ധർമ്മപുത്രർ ശ്രികൃഷ്ണനോട് ധർമ്മാധർമ്മങ്ങളെക്കുറിച്ച് സംവാദത്തിൽ ഏർപ്പെട്ടപ്പോൾ നാസികേതുവിന്റെ കഥ പറഞ്ഞുകേൾപ്പിയ്ക്കുന്നതായി ഗ്രന്ഥകാരൻ വിവരിയ്ക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. കേരള സാഹിത്യ വിജ്ഞാന കോശം. 1969. പു 418,419
"https://ml.wikipedia.org/w/index.php?title=നാസികേതു_പുരാണം&oldid=2661302" എന്ന താളിൽനിന്ന് ശേഖരിച്ചത്