നാരായണൻ കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്താരാഷ്ട്ര ടെലിവിഷൻ ചാനലായ സി.എൻ.എന്റെ , ആഗോള തലത്തിൽ 2010 ലെ ഹീറോയെ തിരഞ്ഞെടുക്കാനുള്ള പത്തു പേരുടെ പാനലിൽ ഒരാളായി മധുരയിലെശക്തി ഇല്ലാത്തവരെ സംരക്ഷിക്കുന്ന വ്യത്യസ്തനായ നാരായണൻ കൃഷ്ണൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അശരണരും മനോദൌർബല്യം ഉള്ളവരുമായവർക്കായി ഇതുവരെ അദ്ദേഹത്തിന്റെ അക്ഷയ എന്ന സന്നദ്ധ സംഘടന 12 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്തുകഴിഞ്ഞു. മധുര കാമരാജ് സർവകലാശാലയുടെ ഹോട്ടൽ മാനേജ്‌മന്റ്‌ ബിരുദ സമ്പാദനത്തിനു ശേഷം, ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ഷെഫ്‌ ആയിരുന്നു 29 കാരനായ നാരായണൻ കൃഷ്ണൻ. സ്വിട്സർലാണ്ടിലെ ഒരു മികച്ച ഹോട്ടലിൽ ജോലി സമ്പാദിച്ച ഇദ്ദേഹം മധുരയിലെ ഒരു ക്ഷേത്രത്തിൽ സന്ദർശനം നടത്തവേ മനസ്സിന്റെ താളം തെറ്റിയ ഒരു മനുഷ്യൻ വിശപ്പ്‌ സഹിക്കാതെ സ്വന്തം വിസർജ്യം ഭക്ഷിക്കുന്ന കാഴ്ചയാണ് നാരായണന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. അയാൾക്ക്‌ ഉടൻ തന്നെ ഭക്ഷണം വാങ്ങി കൊടുത്ത നാരായണൻ തന്റെ ജീവിത ദൌത്യം കണ്ടെത്തുകയായിരുന്നു. ഈ പാനലിൽ ഉൾപ്പെട്ടതിനു മാത്രമായി അദ്ദേഹത്തിന് 11 ലക്ഷം രൂപ സമ്മാനമായി ലഭിക്കും . ഈ വർഷത്തെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ 44 ലക്ഷം രൂപാകൂടി ലഭിക്കും. വോട്ടെടുപ്പിലൂടെ ആണ് വിജയിയെ കണ്ടെത്തുന്നത് .ഫല പ്രഖ്യാപനം 2010 നവംബർ 25 നു.

അവലംബം:.

  1. ഉലകനായകൻ വിളിപ്പാടകലെ, മലയാളമനോരമ ദിനപത്രം, 2010 നവംബർ 14 ഞായർ . -
  2. .http://edition.cnn.com/SPECIALS/cnn.heroes/archive10/naryanan.krishnan.html
"https://ml.wikipedia.org/w/index.php?title=നാരായണൻ_കൃഷ്ണൻ&oldid=2283781" എന്ന താളിൽനിന്ന് ശേഖരിച്ചത്