നാരായണഗുരു പുനർവായനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:പുറംചട്ട.jpg

ഗുരുനിന്ദയിൽ നിന്നും ഗുരുപൂജയിൽ നിന്നും വ്യത്യസ്തമായി ഗുരുവിനെയും ചരിത്ര സംഭവങ്ങളെയും പുനർവായന നടത്തുന്ന ഏഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. സുനിൽ പി ഇളയിടം, ജെ.രഘു, കെ.കെ. കൊച്ച്, കെ.വി.ശശി, ഡോ കെ.എം. അനിൽ, ഡോ.കെ.സുഗതൻ, ബിനീഷ് പുതുപ്പണം എന്നിവരുടെ ലേഖനങ്ങളാണ് ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പ്രോഗ്രസ് പബ്ലിക്കേഷൻ 2006 ൽ പ്രസിദ്ധീകരിച്ച ഈ ഈ കൃതി പ്രദീപൻ പാമ്പിരിക്കുന്നാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

'സ്വന്തം സാമുദായിക ജീവിതത്തിൽനിന്ന് ദലിതർ സൃഷ്ടിച്ച സാമൂഹ്യവ്യവഹാരങ്ങളാണ് കേരളത്തെ മലയാളികളുടെ മാതൃഭുമിയാക്കിയത്. ആധുനിക കേരളം ശിവലിംഗം മുങ്ങിയെടുത്ത നെയ്യാറിൽ നിന്നല്ല ദലിതരുടെ ദുരിത ജീവിതത്തിന്റെ കൊയ്ത്തുപാടങ്ങളിൽ നിന്നാണ്'

"https://ml.wikipedia.org/w/index.php?title=നാരായണഗുരു_പുനർവായനകൾ&oldid=3593723" എന്ന താളിൽനിന്ന് ശേഖരിച്ചത്