നാരദശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടായിരത്തോളം വർഷം പഴക്കമുള്ള സംഗീതശാസ്ത്രത്തെക്കുറിച്ച് എഴുതപ്പെട്ട ഒരു ചെറിയ സംസ്കൃതഗ്രന്ഥമാണ് നാരദശിക്ഷ. മാതംഗമുനി ഈ ഗ്രന്ഥത്തെക്കുറിച്ച് തന്റെ ബൃഹദ്ദേശി എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ഭരതനു ശേഷം രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ഭരതമുനി പരാമർശിക്കാത്ത 'ഗാന്ധാര' ഗ്രാമത്തെപ്പറ്റി നാരദശിക്ഷയിൽ പ്രതിപാദിക്കുന്നു. സംഗീതത്തിന്റെ രക്ത, പൂർണ്ണ, അലംകൃത, പ്രസന്ന, വ്യക്ത, വിക്രഷ്ട, സ്​ലക്ഷണ, സമ, സുകുമാര, മധുര എന്നീ ഉത്തമ ഗുണങ്ങളെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പരാമർശമുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=നാരദശിക്ഷ&oldid=1034398" എന്ന താളിൽനിന്ന് ശേഖരിച്ചത്