നസീറുദ്ധീൻ മഹ്മൂദ് ചിരാഗ് ദില്ലി
സയ്യിദ് നസീറുദ്ധീൻ മഹമൂദ് അൽ ഹസനി | |
---|---|
മതം | ഇസ്ലാം, ചിശ്തി സൂഫി സന്യാസി |
മറ്റു പേരു(കൾ) | ചിരാഗ്-ദില്ലി |
Personal | |
ജനനം | 1274 അയോധ്യ, ഇന്ത്യ |
മരണം | 1337 [1] ഡൽഹി, ഇന്ത്യ |
Senior posting | |
Based in | Delhi |
Title | چراغِ دہلی Chiragh-e-Dehli |
അധികാരത്തിലിരുന്ന കാലഘട്ടം | Early 14th century |
മുൻഗാമി | നിസാമുദ്ദീൻ ഔലിയ |
പിൻഗാമി | ഖവാജ കമാലുദ്ദീൻ അല്ലാമ ചിസ്തി, ഖ്വാജ ബന്ദ് നവാസ് , ഖ്വാജാ ഷെയ്ഖ് കലീമുല്ല ജഹാനബാദി, |
പതിനാലാം നൂറ്റാണ്ടിലെ മിസ്റ്റിക് കവിയും ചിശ്തി ത്വരീഖത്തിലെ സൂഫി സന്യാസിയുമായിരുന്നു നസീറുദ്ധീൻ മഹ്മൂദ് ചിരാഗ്-ദില്ലി (സി. 1274–1337). [2] പ്രശസ്ത സൂഫി സന്യാസിയായ നിസാമുദ്ദീൻ ഔലിയയുടെ മുരീദും (ശിഷ്യനും) [3] പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയുമായിരുന്നു.[4] ദില്ലിയിൽ നിന്നുള്ള ചിസ്തി സൂഫീ ത്വരീഖിലെ അവസാനത്തെ സുപ്രധാന സൂഫിയായിരുന്നു അദ്ദേഹം. [5] പേർഷ്യൻ ഭാഷയിൽ "ദില്ലിയിലെ പ്രകാശമാനമായ വിളക്ക്" എന്നർത്ഥം വരുന്ന "റോഷൻ ചിരാഗ്-ദില്ലി" എന്ന പദവി അദ്ദേഹത്തിന് നൽകപ്പെട്ടു.[6]
ജീവചരിത്രം
[തിരുത്തുക]1274 ൽ ഉത്തർപ്രദേശിലെ അയോധ്യയിൽ ജനിച്ചു. പശ്മിനയിൽ വ്യാപാരം നടത്തിയിരുന്ന ഡെഹ്‌ലവിയുടെ പിതാവ് ഷെയ്ഖ് യഹ്യ അൽ ഫാറൂഖിയും മുത്തച്ഛനായ ഷെയ്ഖ് യഹ്‌യ അബ്ദുൾ ലത്തീഫ് അൽ ഫാറൂഖിയും ആദ്യം വടക്കുകിഴക്കൻ ഇറാനിലെ ഖൊറാസാനിൽ നിന്ന് ലാഹോറിലേക്ക് കുടിയേറി, അതിനുശേഷം അയോധ്യയിൽ സ്ഥിരതാമസമാക്കി. ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. മൗലാന അബ്ദുൾ കരീം ഷെർവാനിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി, പിന്നീട് മൗലാന ഇഫ്തിഖാർ ഉദ്ദീൻ ഗിലാനിയുമായി ഇത് തുടർന്നു. [7] നാൽപതാമത്തെ വയസ്സിൽ അദ്ദേഹം അയോദ്ധ്യയിൽ നിന്ന് ദില്ലിയിലേക്ക് പോയി, അവിടെ ഖ്വാജ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായി. മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായിത്തീർന്നതിനാൽ ജീവിതകാലം മുഴുവൻ അവിടെ താമസിച്ചു. [8] കാലക്രമേണ അദ്ദേഹം പേർഷ്യൻ ഭാഷയിൽ അറിയപ്പെടുന്ന കവിയായി. [9] 17 റംസാൻ 757 ഹിജ്രി ( എ.ഡി 1357) 82/83 വയസ്സിൽ അദ്ദേഹം അന്തരിച്ചു.,[10] ദക്ഷിണ ഡൽഹിയിൽ ഇപ്പോൾ "ചിരാഗ് ദില്ലി" എന്നറിയപ്പെടുന്ന സ്ഥലത്ത് സംസ്കരിച്ചു.[11]
ശിഷ്യന്മാർ
[തിരുത്തുക]അദ്ദേഹത്തിന്റെ പ്രശസ്ത ശിഷ്യന്മാരിലൊരാളായിരുന്നു ബന്ദെ നവാസ് ഗെസു ദരാസ്.[12] അദ്ദേഹം ദില്ലിയിലെ തിമൂറിന്റെ ആക്രമണത്തെത്തുടർന്ന് 1400 ഓടെ ദവ്ലത്താബാദിലേക്ക് താമസം മാറി, പിന്നീട് ബഹാമണി രാജാവ് ഫിറൂസ് ഷാ ബഹാമണിയുടെ ക്ഷണപ്രകാരം കർണാടകയിലെ ഗുൽബർഗയിലേക്ക് മാറി. തന്റെ ജീവിതത്തിന്റെ തുടർന്നുള്ള 22 വർഷക്കാലം അദ്ദേഹം അവിടെ താമസിച്ചു. തെക്കേ ഇന്ത്യയിൽ ചിസ്തി ത്വരീഖത്ത് പ്രചരിപ്പിച്ചു. 1422 നവംബറിൽ അദ്ദേഹം അന്തരിച്ചു..[13] ഖ്വാജ ബന്ദെ നവാസിന്റെ ദർഗ (കബറിടം) ഇന്ന് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ഗുൽബർഗ നഗരത്തിൽ നിലകൊള്ളുന്നു. [14]മറ്റൊരു പ്രധാന ശിക്ഷണം ഉച്ച് ഷെരീഫിന്റെ മഖ്ദൂം ജഹനാൻ ജഹാംഗാഷ്ട്ട് (സയ്യിദ് ജലാലുദ്ദീൻ ഷുർഖ്പോഷ് ബുഖാരിയുടെ ചെറുമകൻ) മഖ്ദൂം ജഹാനിയൻ ജഹാംഗാഷ് 36 ഹജ്ജ് ചെയ്തിട്ടുണ്ട്. ദില്ലിയിൽ താമസിക്കുന്നതിനിടെ നസീറുദ്ധീൻ അയോധ്യ സന്ദർശിക്കുന്നത് തുടർന്നു, അവിടെ നിരവധി ശിഷ്യന്മാരെ ഉണ്ടാക്കി, പ്രത്യേകിച്ച്, ശൈഖ് സൈനുദ്ദീൻ അലി അവധി, ശൈഖ് ഫത്തേഹുള്ള അവധി, അല്ലാമ കമാലുദ്ദീൻ അവധി. കമലുദ്ദീൻ അല്ലാമ അദ്ദേഹത്തിന്റെ അനന്തരവനായിരുന്നു, അദ്ദേഹത്തെ പിൻഗാമിയാക്കി. അദ്ദേഹത്തിന്റെ പിൻഗാമികൾ അഹമ്മദാബാദിലുണ്ട്.
ദർഗ
[തിരുത്തുക]അദ്ദേഹത്തിന്റെ മരണശേഷം, 1358 ൽ ദില്ലി സുൽത്താനായ ഫിറൂസ് ഷാ തുഗ്ലക്ക് ( 1351 - 1388) അദ്ദേഹത്തിന്റെ ഖബർ പണിതു. പിന്നീട് ഖബറിന്റെ ഇരുവശത്തും രണ്ട് കവാടങ്ങൾ ചേർത്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പിൽക്കാല മുഗൾ ചക്രവർത്തിയായ ഫാറൂഖ്‌സിയാർ അവിടെ നിർമ്മിച്ച പള്ളി ശ്രദ്ധേയമാണ്. [15] അത് മുസ്ലീങ്ങൾക്കും അമുസ്‌ലിംകൾക്കും ഇടയിൽ പ്രചാരത്തിലുണ്ട്. ലോധി രാജവംശത്തിന്റെ സ്ഥാപകന്റെ ശവകുടീരമായ ബഹ്‌ലുൽ ലോദിയുടെ ടോംപ് (r.1451-89)അതിന്റെ ശ്രീകോവിലിനടുത്താണ് സ്ഥിതിചെയ്യുന്നതെന്ന് പറയപ്പെടുന്നു. [16] 'ചിരാഗ് ദില്ലി' പ്രദേശത്ത് 1800 മുതലുള്ള ഖബർ ഇപ്പോഴും അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. അത് തെക്കൻ ദില്ലിയിലെ ഗ്രേറ്റർ കൈലാഷിന്റെ വളരെ അടുത്താണ്. [17]
അവലംബം
[തിരുത്തുക]- ↑ [Monumented on the gate at Hazrat Nasiruddin Chirag Mausoleum his resting place]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-30. Retrieved 2020-02-17.
- ↑ https://en.m.wikipedia.org/wiki/Ain-i-Akbari, by Abu'l-Fazl ibn Mubarak. English tr. by Heinrich Blochmann and Colonel Henry Sullivan Jarrett, 1873–1907. The Asiatic Society of Bengal, Calcutta, Volume III, Saints of India. (Awliyá-i-Hind), page 365. "many under his direction attained to the heights of sanctity, such as Shaykh Naṣíru'ddín Muḥammad Chirágh i Dihlí, Mír Khusrau, Shaykh Aláu'l Ḥaḳḳ, Shaykh Akhí Siráj, in Bengal, Shaikh Wajíhu'ddín Yúsuf in Chanderi, Shaykh Yạḳúb and Shaykh Kamál in Malwah, Mauláná Ghiyáṣ, in Dhár, Mauláná Mughíṣ, in Ujjain, Shaykh Ḥusain, in Gujarat, Shaykh Burhánu'ddín Gharíb, Shaykh Muntakhab, Khwájah Ḥasan, in the Dekhan."
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-19. Retrieved 2020-02-17.
- ↑ https://web.archive.org/web/20090601162502/http://crackias.com/conventional_h2.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-05. Retrieved 2020-02-17.
- ↑ Life History Archived 2017-05-17 at the Wayback Machine. Moinuddin Chishti Official website.
- ↑ Ayodhya's Forgotten Muslim Past "Counter Currents", 23 October 2003.
- ↑ The Tradition of Arabic Devotional Poetry in India… Archived 2017-02-04 at the Wayback Machine. Hind Islami Tahjeeb Ke Rang : Aqeedat Ke Rang, "Indira Gandhi National Centre for the Arts" (IGNCA).
- ↑ Dargah - Religious life at the Tomb www.sunnirazvi.org. "Chirag-e Delhi Shaikh Nasiruddin Chiragh of Delhi (d.1356), …"
- ↑ In The Name Of Faith Times of India, 19 April 2007.
- ↑ Omer Tarin 'Some Chishti Sufi Saints of the 13th and 14th centuries' in Historical Studies journal, Ahmedabad. No 12, 2011, pp121-127
- ↑ Jihad in the East: A Crescent Over Delhi The Shade of Swords: Jihad and the Conflict Between Islam and Christianity, by M. J. Akbar. Routledge, 2002. ISBN 0-415-28470-8. Page 111.
- ↑ Sivanandan, T.V. (27 November 2007). "Urs-e-Sharief of Khwaja Bande Nawaz in Gulbarga from tomorrow". The Hindu. Retrieved 4 November 2018.
- ↑ Chirag Dilli Tomb Archived 2018-11-05 at the Wayback Machine. Mosques & Shrines in Delhi.
- ↑ Delhi's Valley of Kings Archived 2004-05-09 at the Wayback Machine. The Tribune, 1 March 2004.
- ↑ Dargah of Chirag-e-Delhi locationWikimapia.