Jump to content

നളിനി ബാല ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നളിനി ബാല ദേവി
নলিনীবালা দেৱী
ഗോഹാത്തി പല്ത്താൻ ബസാറിലെ കവി പ്രതിമ
ഗോഹാത്തി പല്ത്താൻ ബസാറിലെ കവി പ്രതിമ
ജനനം23 March 1898
ഗോഹാത്തി, ആസാം
മരണം24 ഡിസംബർ 1977
തൊഴിൽകവി
ഭാഷആസാമീസ്
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)Sondhiyara Sur
അളകനന്ദ
അവാർഡുകൾകേന്ദ്ര സാഹിത്യ അകേകാദമി പുരസ്കാരം
പത്മശ്രീ
പങ്കാളിജീബേശ്വർ ചാങ്കക്കോതി (Jibeswar Changkakoti)

ആസാമീസ് സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവിയും എഴുത്തുകാരിയുമാണ് നളിനി ബാല ദേവി (23 മാർച്ച് 1898– 24 ഡിസംബർ 1977),[1] 1957  ൽ പത്മശ്രീ ലഭിച്ചു. അളകനന്ദ എന്ന കാവ്യ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  

ജീവിതരേഖ

[തിരുത്തുക]

1898, ൽ ആസാമിലെ ഗോഹാട്ടിയിൽ ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തകാരനുമായിരുന്ന   കർമ്മവീർ നബിൻ ചന്ദ്ര ബോർദലോയിയുടെ മകളാണ്(1875–1936).  പത്താം വയസു മുതലേ കവിതകൾ എഴുതി തുടങ്ങി. 12ാം വയസിൽ വിവാഹിതയായെങ്കിലും അവർക്ക് 19 വയസുള്ളപ്പോൾ ഭർത്താവ് മരണമടഞ്ഞു. അവരുടെ രണ്ട് മക്കളും അധികകാലം ജീവിച്ചിരുന്നില്ല. ദുരന്തപൂർണ്ണമായ വ്യക്തിജീവിതത്തിനിടയിലും അവർ എഴുത്ത് ഉപേക്ഷിച്ചില്ല. ദുരന്തവും വൈകാരികാവസ്ഥകളും ഭക്തിയും ദേശീയബോധവും കേന്ദ്ര പ്രമേയമാക്കി നിരവധി കവിതകൾ അവർ രചിച്ചു. ശ്രദ്ധേയമായ നിരവധി മിസ്റ്റിക് കവിതകളും അവർ രചിക്കുകയുണ്ടായി.[2][3]

1928 ൽ പ്രസിദ്ധീകരിച്ച സന്ധ്യാർ സുർ (Evening Melody), എന്ന ആദ്യ കവിതാ സമാഹാരം[4] കൊൽക്കത്ത സർവകലാശാലയും പിന്നീട് ഗോഹാത്തി സർവകലാസാലയും പാഠപുസ്തകങ്ങളാക്കി.

അളകനന്ദ, സൊപുനാർ സുർ (Melody of Dreams), പൊറോഷ് മോനി(Porosh Moni),യുഗദേവത(Hero of the Age), ശേഷ് പൂജ(The last worship), പരാജിതോർ അഭിഷേക്, പ്രഹ്ളാദ്, മേഘദൂത്, രൂപ്രേഖ, ശാന്തിപത് (ഉപന്യാസങ്ങൾ), ഷേഷോർ സുർr (The last Melody).

സ്മൃതിർ തീർത്ഥ (അച്ഛന്റ ജീവചരിത്രം, ബിശ്വദീപ(പ്രസസ്ത വനിതകളുടെ ജീവിത കഥകൾ), എറി ഓഹ ദിൻബർ  (The Days Passed, ആത്മകഥ), സർദാർ വല്ലാഭായ് പട്ടേൽ തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്.[5]

1950, ൽ നളിനിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സാധു ആസോം പരിജത്ത് കാനൻ (Sadou Asom Parijat Kanan) എന്ന  സംഘടനയാണ് പിന്നീട് മൊയ്ന പാരിജാത് എന്ന കുട്ടികളുടെ സംഘടനയായി മാറിയത്. മീരാഭായി എന്ന നാടകവും അവർ രചിച്ചു. 

കൃതികൾ

[തിരുത്തുക]

സന്ധ്യാർ സുർ (Evening Melody, 1928)

  • സൊപുനാർ സുർ (Melody of Dreams, 1943)
  • സ്മൃതിർ തീർത്ഥ (Biography, 1948)
  • പരോഷ്മോനി (Touchstone, 1954)
  • ജാഗ്രിതി(Awakening, 1962)
  • അളകനന്ദ (1967)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • അളകനന്ദ എന്ന കാവ്യസമാഹാരത്തിന് 1968ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [6]1957 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. . 23ാ മത് ആസാം സാഹിത്യ സഭാ സമ്മേളനത്തിന്റെ അധ്യക്ഷയായിരുന്നു(1955).
  •  24 ഡിസംബർ 1977, ന് അന്തരിച്ചു. അവരുടെ നാട്ഗർ എന്ന കവിതയിലെ അവസാന നാലു വരികൾ ആസാം സാഹിത്യ പ്രേമികൾക്ക് ഇപ്പോഴും പ്രിയങ്കരമാണ്. 
  • ....കുൻ കർ ജോഗോതോർ/Kun Kar Jogotor / കുൻ കർ മോരോമോർ/Kun Kar Moromor /;akajd] ചോകുർ ചിനാകി ദുദിനോർ// Chokur Chinaki Dudinor // സസിമോർ രൂപ്‍രേഖ/Sasimor Rooprekha /അസിമോത് ബർ ജാബോ/Asimot Bur Jabo /ഖോഗി ഗോലെ ജോരി മോറോമോർ Khohi Gole Jori Moromor (Who's for whom in this world / Who's under whose care / Temporary acquaintances,eye-to-eye contacts these are with // Bounded facial outlines / That get dissolved in the infinite oblivion / If the thread of love that binds them snaps.) (ആര് ആർക്കായീ ലോകത്ത്/ആര് ആരുടെ കരുണയിലാണ്/കണ്ണോടുകൺ നോക്കും നൈമിഷികമായ ബന്ധങ്ങൾ ഇവ//അതിർത്തി വരഞ്ഞ മുഖ രേഖകൾ/നിത്യ വിസ്മൃതിയിലാണ്ടുപോകും/അവരെ ബന്ധിക്കുമീ സ്നേഹ പാശം മുറിയുകിൽ) 

അവലംബം

[തിരുത്തുക]
  1. "An author & a trailblazer personality". The Telegraph. 9 ഫെബ്രുവരി 2004. Archived from the original on 30 ഡിസംബർ 2011. Retrieved 18 സെപ്റ്റംബർ 2012.
  2. "Nalinibala Devi remembered". Assam Tribune. 1 ജനുവരി 2009. Archived from the original on 17 ജനുവരി 2013. Retrieved 18 സെപ്റ്റംബർ 2012.
  3. Natrajan, p. 31
  4. Barua, p. 15
  5. Barua, p. 20
  6. "Sahitya Akademi Award year wise". Official listings, Sahitya Akademi website.
"https://ml.wikipedia.org/w/index.php?title=നളിനി_ബാല_ദേവി&oldid=3970126" എന്ന താളിൽനിന്ന് ശേഖരിച്ചത്