Jump to content

നരകത്തിന്റെ കവാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നരകത്തിന്റെ വാതിൽ, 2011ലെ പനോരമ ചിത്രം

ഇന്നത്തെ തുർക്ക്മെനിസ്താനിലുള്ള ദേർവേസ് ഗ്രാമത്തിലുള്ള ഒരു പ്രകൃതി വാതകനിക്ഷേപമാണ് നരകത്തിന്റെ കവാടം.1971 കണ്ടെത്തിയത് മുതൽ തീ കത്തിക്കൊണ്ടിരിക്കുന്ന ഈ മേഖല നരകത്തിന്റെ കവാടം എന്ന പേരിൽ അറിയപ്പെടുന്നു. ഭൂമിക്കടിയിൽ നിന്നുള്ള വാതക പ്രവാഹമാണ് നിലക്കാത്ത തീക്കുള്ള ഇന്ധനം.[1]

ചരിത്രം

[തിരുത്തുക]
The deposit as seen at night, 2010

1971ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് സോവിയറ്റ് ശാസ്ത്രഞ്ജർ ഇവിടെ വാതക നിക്ഷേപം കണ്ടുത്തി. സംമ്പിൽ എടുക്കാൻ ഡ്രിൽ ചെയ്തപ്പോൾ 200 അടി വ്യാസത്തിൽ മണ്ണ് അടർന്നു ഗർത്തം രൂപപ്പെട്ടു. കുഴിയിൽ നിന്ന് വാതക പ്രവാഹം ഉണ്ടായി. വാതകത്തിൽ വിഷവാതകതിന്റെ അംശം കണ്ടെത്തിയതോടെ ഗ്രാമ വാസികളുടെ സുരക്ഷയെ കരുതി വാതകം കത്തിച്ചു കളയാൻ തീരുമാനിച്ചു തീയിട്ടു. രണ്ടാഴ്ച കൊണ്ട് വാതകം കതിതീരും എന്നു കരുതിയെങ്കിലും നാല്പതു വർഷമായിട്ടും കെടാതെ കത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രദേശം ഇപ്പോൾ ഒരു ടൂറിസ്റ്റ് അറ്റ്രാക്ഷൻ ആണ്

അവലംബം

[തിരുത്തുക]
  1. "Turkmenistan hopes 'Door to Hell' will boost tourism". CTV News. 22 June 2014.
"https://ml.wikipedia.org/w/index.php?title=നരകത്തിന്റെ_കവാടം&oldid=3063446" എന്ന താളിൽനിന്ന് ശേഖരിച്ചത്