നദിയ നോസ്ഹരോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nadya Nozharova
BASA-1625K-1-22-14-Nadya Nozharova, Countess Nadia de Navarro-Farber.JPG
Nadya Nozharova, image from 1942. Source: Bulgarian Archives State Agency
ജനനം
Nadya Mateeva Nozharova

(1916-11-21)21 നവംബർ 1916
മരണം18 ഏപ്രിൽ 2014(2014-04-18) (പ്രായം 97)
ദേശീയതBulgarian
തൊഴിൽSinger, actress, entrepreneur, philanthropist
ജീവിതപങ്കാളി(കൾ)Angel Sladkarov (1936-1940)
Count of Navarro (1940-1949)
Sid Farber (1953-1985)
Yuriy Farber (1985-2014)

ബൾഗേറിയൻ ഓപ്പറട്ട (വെളിച്ചം ഉപയോഗിക്കുന്ന ഓപ്പറ കലാരൂപം) ഗായികയും നടിയുമാണ് നദിയ മതീവ നോസ്ഹരോവ (Nadya Mateeva Nozharova).[1][2][3] അമേരിക്കൻ സംരംഭകയും സ്പാനിഷ് പ്രഭുവിന്റെ പത്‌നിയുമായിരുന്നു നദിയ.[4]

ജീവചരിത്രം[തിരുത്തുക]

1912 നവംബർ 21ന് ബൾഗേറിയയിലെ പ്ലീവനിൽ ജനിച്ചു. അവരുടെ പിതാവ് ഇലക്ട്രോണിക സാധനങ്ങൾ കച്ചവട നടത്തുന്നയാളായിരുന്നു. ഉത്തര-മധ്യ ബൾഗേറിയയിലെ ഒരു നഗരമായ ലോവ്ച്ചിലെ അമേരിക്കൻ ഗേൾസ് സ്‌കൂളിലാണ് പഠിച്ചത്. 1934ൽ ഓപ്പറെട്ട തിയേറ്ററിൽ അരങ്ങേറ്റം നടത്തി. സംഗീതം പഠിക്കാനായി ജർമ്മനിയിൽ പോയി. അവിടെ നിന്ന് തിരിച്ചെത്തിയതിന് ശേഷം 1942ൽ ഇസ്പിതാനി എന്ന സിനിമയിൽ അഭിനയിച്ചു.

കുടുംബം[തിരുത്തുക]

1936ൽ എയ്ഞ്ജൽ സ്ലാഡ്കരോവിന്റെ ഓപ്പറെട്ട തിയേറ്ററിൽ ചേർന്ന കുറച്ചു ദിവസങ്ങൾക്കകം അദ്ദേഹത്തെ വിവാഹം ചെയ്തു. 1940ൽ വിവാഹമോചിതയായി. പിന്നീട്, വത്തിക്കാനിലെ നയതന്ത്ര പ്രിതിനിധിയായ സ്പാനിഷ് പ്രഭു കൗണ്ട് ഡി നവരോയെ വിവാഹം ചെയ്തു. ഇതോടെ ഇവർക്ക് പ്രഭ്വി പദവി ലഭിച്ചു. ഇരുവരും മോൺടോ കാർലോയിൽ താമസമാക്കി. 1949 ൽ ഭർത്താവ് മരിച്ചു. അതിന് ശേഷം അമേരിക്കയിലേക്ക് താമസം മാറ്റി. 1953ൽ സിദ് ഫാർബർ എന്നയാളെ വിവാഹം ചെയ്തു. നിർമ്മാണ-റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായിരുന്നു ഭർത്താവ്. 1985ൽ അദ്ദേഹം മരിച്ചു. ഇതോടെ, നിരവധി റിയൽ എസ്‌റ്റേറ്റുകളുടെ ഉടമസ്ഥയായി. യൂറി ഫാർബെറെ വിവാഹം ചെയ്തു.

അന്ത്യം[തിരുത്തുക]

2014 ഏപ്രിൽ 18ന് അമേരിക്കയിലെ ന്യൂയോർക്കിൽ, ലോങ് ഐസ്ലാൻഡിൽ വെച്ച് 97ാം വയസ്സിൽ അന്തരിച്ചു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ((bg))  Животът на контеса Надя Фарбер от Плевен. // offnews.bg, 29 April 2014. Посетен на 8 March 2015.
  2. ((bg)) Бончев, Марин. Надя Ножарова – актриса или жертва. // в. "24 часа", 07.04.2009. Посетен на 8 March 2015.
  3. ((bg)) Коларова, Диана. Надя Ножарова, графиня дьо Наваро. // dianakolarova.blogspot.com, 14 October 2010. Посетен на 8 March 2015.
  4. ((en))  In Memory of Countess Nadia de Navarro-Farber. // dignitymemorial.com. Посетен на 8 March 2015.
"https://ml.wikipedia.org/w/index.php?title=നദിയ_നോസ്ഹരോവ&oldid=2787288" എന്ന താളിൽനിന്ന് ശേഖരിച്ചത്