ധീരയായ പെൺകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fearless Girl
Fearless Girl.jpg
The sculpture on March 8 (International Women's Day), 2017
Fearless Girl is located in Lower Manhattan
Fearless Girl
Fearless Girl
കലാകാ(രൻ/രി)Kristen Visbal
അളവുകൾ50 inches (130 cm) tall[1]
ഭാരം250-pound (110 kg)
സ്ഥലംNew York City, New York, US
Coordinates40°42′20″N 74°00′48″W / 40.705576°N 74.013421°W / 40.705576; -74.013421Coordinates: 40°42′20″N 74°00′48″W / 40.705576°N 74.013421°W / 40.705576; -74.013421

 ക്രിസ്റ്റെൻ വിസ്ബാൽ  നിർമ്മിച്ച വെങ്കല പ്രതിമയാണ് 'ധീരയായ പെൺകുട്ടി'. ന്യൂയോർക്കിലെ വോൾ സ്ട്രീറ്റിലെ പ്രസിദ്ധമായ കാളക്കൂറ്റന്റെ പ്രതിമയെ പേടിയേതുമില്ലാതെ നോക്കിനിൽക്കുന്ന രീതിയിലാണ് പെൺകുട്ടിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.[2] 2017 ലെ വനിതാ ദിനത്തിന്റെ തലേന്നാണ് ഇത് സ്ഥാപിച്ചത്.[3] 1.21 മീറ്റർ ഉയരമുള്ളതാണ് ഈ പ്രതിമ. ലിംഗ അസമത്വം, കോർപ്പറേറ്റ് ലോകത്തെ സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം എന്നിവയിലേക്ക് ശ്രദ്ധക്ഷണിക്കാനാണ് ഇവിടെ ഈ പ്രതിമ സ്ഥാപിച്ചത്.[4] ഒരു ഇൻഡക്സ് ഫണ്ടിന്റെ പ്രചരണാർത്ഥമാണ് ഇത് സ്ഥാപിച്ചത്.

ഒരു മാസത്തേക്ക് അനുമതി നൽകി സ്ഥാപിച്ച പ്രതിമ 2018  വനിതാദിനം വരെ  അവിടെ നിൽക്കട്ടെയെന്ന് ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ ഉത്തരവിട്ടിരുന്നു. ഇതിനായി നിരവധി പേർ ഒപ്പ് ശേഖരണവും നടത്തി.[5][6][7]

വിമർശനം[തിരുത്തുക]

കോർപ്പറേറ്റ് ഫെമിനിസത്തിന്റെ ഭാഗമാണിതെന്ന് ഒരു വിഭാഗം സ്ത്രീകൾ വിമർശനമുന്നയിച്ചിരുന്നു.[8][9][10]

1987-ലെ വിപണിത്തകർച്ചയിൽനിന്ന് കരകയറിയ അമേരിക്കൻ ജനതയുടെ കരുത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായാണ് 1989-ൽ വോൾസ്ട്രീറ്റിൽ കാളക്കൂറ്റന്റെ പ്രതിമ സ്ഥാപിച്ചത്. ഇതിന്റെ ശില്പിയായ ഇറ്റാലിൻ കലാകാരൻ ആർതുറോ ഡി മൊഡിച്ച ഇത് പരസ്യ തന്ത്രം മാത്രമാണെന്ന് വിമർശിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Dobnik എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. Schwedel, Heather (March 7, 2017). "A Bronze Little Girl Has Arrived to Face Down the Wall Street Bull. This Should Go Well". Slate. ശേഖരിച്ചത്: March 7, 2017.
  3. Wiener-Bronner, Danielle (March 7, 2017). "Why a defiant girl is staring down the Wall Street bull". CNNMoney. ശേഖരിച്ചത്: March 7, 2017.
  4. Dutram, Eric (2017-03-27). "The 'Fearless Girl' Statue Isn't a Symbol, It Is an Advertisement". NASDAQ.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2017-03-28.
  5. Revesz, Rachel (March 9, 2017). "Campaign launches to make 'Fearless Girl' statue on Wall Street permanent". The Independent. ശേഖരിച്ചത്: March 10, 2017.
  6. Bisaria, Anjali (10 March 2017). "People Have Now Launched A Campaign To Make The 'Fearless Girl' Statue Permanent At Wall Street". IndiaTimes. ശേഖരിച്ചത്: 10 March 2017.
  7. Stack, Liam (27 March 2017). "'Fearless Girl' Statue to Stay in Financial District (for Now)". The New York Times. ശേഖരിച്ചത്: 2017-03-28.
  8. The Sculpture of a “Fearless Girl” on Wall Street Is Fake Corporate Feminism.
  9. The 'Fearless Girl' statue sums up what's wrong with feminism today.
  10. Bovy, Phoebe Maltz (March 14, 2017). "'Fearless Girl' Statue Not The Feminist Icon We Need". The Sisterhood. ശേഖരിച്ചത്: 2017-03-27.
"https://ml.wikipedia.org/w/index.php?title=ധീരയായ_പെൺകുട്ടി&oldid=2514297" എന്ന താളിൽനിന്നു ശേഖരിച്ചത്