ധനുരാസനം
ദൃശ്യരൂപം
ഇംഗ്ലീഷിലെ പേർ Bow pose എന്നാണ്. ഹൃദ്രോഗം, രക്തസമ്മർദ്ദം, ഉദരരോഗങ്ങൾ ഉള്ളവർ ഈ ആസനം അഭ്യസിക്കരുത്
- കമിഴ്ന്നു കിടക്കക.
- കാലുകൾ മടക്കുക.
- വലതു കാലിന്റെ കണങ്കാലിൽ വലതു കൈകൊണ്ടു പിടിക്കുക. അതേ പോലെ മറ്റേകാലിലും.
- ശ്വാസം എടുത്തുകൊണ്ട് ആദ്യം കാലുകൾ ഉയർത്തുക.
- പിന്നീട് തലയുടെ ഭാഗം ഉയർത്തുക.
- കാലിന്റെ പെരുവിരലുകൾ ചേർത്തു വയ്ക്കാൻ ശ്രമിക്കുക.
- ഒരു വില്ലിന്റെ ആകൃതിയിൽ വരിക.
- കുറച്ചു നേരം അങ്ങനെ നിൽക്കുക.
- ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.