ദ പ്രിൻസ് ആൻറ് പാപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Prince and the Pauper
പ്രമാണം:PrinceAndThePauper.jpg
First US edition
കർത്താവ്Mark Twain
രാജ്യംEngland
ഭാഷEnglish
സാഹിത്യവിഭാഗംRealistic fiction
Children's literature
പ്രസാധകർJames R. Osgood & Co.
പ്രസിദ്ധീകരിച്ച തിയതി
1881

ദ പ്രിൻസ് ആൻറ് പാപ്പർ അമേരിക്കൻ ഗ്രന്ഥകാരനായ മാർക്ക് ട്വയിൻ രചിച്ച ഒരു നോവലാണ്.

ഈ നോവൽ 1882 ൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കുന്നതിനുമുമ്പുതന്നെ 1881 ൽ കാനഡയിൽ പ്രസിദ്ധീകരിച്ചിരുന്നു. മാർക് ട്വയിനിൻരെ ചരിത്രാഖ്യായിക എഴുതുന്നതിനുള്ള ആദ്യശ്രമമായിരുന്നു ഇത്. 1547 ൽ നടക്കുന്ന  ഈ  കഥയിൽ ഒരേ മുഖഛായയുള്ള രണ്ടു കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങൾ. ലണ്ടനിലെ പുഡ്ഡിങ് ലെയിനിൽ ദുർനടപ്പുകാരനായ പിതാവിനോടൊപ്പം താമസിക്കുന്ന ടോം കാൻറി എന്ന പാപ്പരും ഹെൻറ്രി എട്ടാമൻ രാജാവിൻറെ പുത്രനായ എഡ്വാർഡ് രാജകുമാരനുമാണ് ഇവർ. 

കഥാസംഗ്രഹം[തിരുത്തുക]

ലണ്ടനിലെ ഓഫൽ കോർട്ടിൽ താമസിക്കുന്ന ഒരു ദരിദ്രകുടുംബത്തിലെ കുട്ടിയായ ടോം കാൻറി എല്ലായ്പ്പോഴും ഒരു മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചിരുന്നു. നാട്ടിലെ വികാരിയുടെ പിന്തുണയാലും പ്രേരണയാലും അവൻ എഴുതുവാനും വായിക്കുവാനും അഭ്യസിച്ചിരുന്നു. ഒരു ദിവസം കൊട്ടാരവാതിലിനു സമീപത്തുകൂടി ചുറ്റിത്തിരിയവേ വെയിൽസ് രാജകുമാരനായിരുന്ന എഡ്വാർഡ് ആറാമൻ അവനെ കണ്ടുമുട്ടി. അതിയായ ആകാംഷയാൽ രാജകുമാരനു വളരെ സമീപത്തു ചെന്ന അവനെ കൊട്ടാരത്തിലെ കാവൽക്കാർ മർദ്ദിക്കുമെന്ന സന്ദർഭത്തിൽ രാജകുമാൻ അവരെ തടയുകയും ടോമിനെ കൊട്ടാരത്തിനുള്ളിലേയ്ക്കു ക്ഷണിച്ചുകൊണ്ടുപോകുകയും ചെയ്തു. കൊട്ടാരത്തിനുള്ളിൽ വച്ച് രണ്ടുപേരും തമ്മിൽ പരിചയപ്പെടുകയും തങ്ങളുടെ രണ്ടുപേരുടേയും ജീവിതങ്ങൾ തമ്മിലുള്ള അന്തരത്തിൽ അതിശയിക്കുകയും ചെയ്തതോടൊപ്പം രണ്ടുപേരുടേയും അസാധാരണായ രൂപസാദൃശ്യം അവരെ അത്ഭുതപ്പെടുത്തുകയും  ചെയ്തു. രണ്ടുപേരും ജനിച്ചത് ഒരേ ദിവസമായിരുന്നവെന്ന വസ്തുത കൂടുതൽ ആശ്ചര്യത്തിനു വഴിയൊരുക്കി. ധരിച്ചിരുന്ന വസ്ത്രങ്ങൾ പരസ്പരം താൽക്കാലികമായി മാറ്റുവാൻ അവർ തീരുമാനിച്ചതനുസരിച്ച്  അവർ പരസ്പരം വസ്ത്രങ്ങൾ മാറ്റിധരിക്കുകയും താമസംവിനാ രാജകുമാരൻ പുറത്തേയ്ക്കു പോകുകയും ചെയ്തു.  ടോമിന്റെ കീറിപ്പറിഞ്ഞ വേഷം ധരിച്ച രാജകുമാരനെ കാവൽക്കാർക്കു തിരിച്ചറിയാൻ സാധിച്ചില്ല.  രാജകുമാൻ താമസിയാതെ ടോമിന്റെ ദുർനടപ്പുകാരനായ പിതാവിന്റെ വീട്ടിലെത്തിച്ചേരുകയും അയാളുടെ ക്രൂരപീഡനങ്ങൾക്കിരയാവുകയും ചെയ്തു.   അവിടെനിന്നു ഒരുവിധം രക്ഷപെട്ട രാജകുമാരൻ മൈൽസ് ഹെൻഡൻ എന്ന യുദ്ധം കഴിഞ്ഞു മടങ്ങിപ്പോകുന്ന സൈനികനെ കണ്ടുമുട്ടി.  താൻ രാജകുമാരനാണെന്നുള്ള എഡ്വാർഡിന്റെ അവകാശവാദം ചിരിച്ചു തള്ളിയ മൈൽസ് കുട്ടിയുടെ സംരക്ഷണം  ഏറ്റെടുത്തു. അതേസമയം ഹെന്റ്രി എട്ടാമൻ രാജാവ് മരണമടഞ്ഞതായുള്ള വാർത്ത വന്നെത്തുകയും അടുത്ത രാജാവായി എഡ്വാർഡ് ചുമതലയേറ്റതായും വാർത്തയെത്തി.

"https://ml.wikipedia.org/w/index.php?title=ദ_പ്രിൻസ്_ആൻറ്_പാപ്പർ&oldid=3069109" എന്ന താളിൽനിന്ന് ശേഖരിച്ചത്