ദ ട്രെസ്‍പാസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ട്രെസ്പാസർ
പ്രമാണം:Trespasser00.jpg
കർത്താവ്ഡി.എച്ച്. ലോറൻസ്
രാജ്യംയു.കെ.
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർജെറാൾഡ് ഡക്ക്വർത്ത് ആന്റ് കമ്പനി ലിമിറ്റഡ്
പ്രസിദ്ധീകരിച്ച തിയതി
1912[1]
മാധ്യമംPrint
ഏടുകൾ292
മുമ്പത്തെ പുസ്തകംദ വൈററ് പീക്കോക്ക്
ശേഷമുള്ള പുസ്തകംസൺസ് ആന്റ് ലവേർസ്
പാഠംദ ട്രെസ്പാസർ at Wikisource

ദ ട്രെസ്‍പാസർ ഡി.എച്ച്. ലോറൻസ് രചിച്ച രണ്ടാമത്തെ നോവലാണ്. 1912 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. യഥാർത്ഥത്തിൽ ഈ നോവലിനു നൽകിയിരുന്ന തലക്കെട്ട് "ദ സാഗ ഓഫ് സീഗ്‍മണ്ട്" എന്നായിരുന്നു. ലോറൻസിൻറെ ഒരു സുഹൃത്തായ ഹെലൻ കോർക്കെയുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് അദ്ദേഹം വരച്ചു കാട്ടുവാൻ ശ്രമിച്ചത്. ഹെലൻ കോർക്കെയ്ക്ക് വിവാഹിതനായ ഒരു മനുഷ്യനുമായുള്ള ബന്ധവും ഇത് അയാളുടെ ആത്മഹത്യയിൽ അവസാനിക്കുന്നതുമാണ് ഈ നോവലിൻറെ പ്രമേയം. ലോറൻസ് നോവൽ രചന തുടങ്ങിയത് കോർക്കെയുടെ ഡയറി ആസ്പദമാക്കിയായിരുന്നു. ഇത് അവരുടെ അനുവാദത്തോടെയും നോവൽ പ്രസിദ്ധീകിരിക്കപ്പെടുമെന്നുമുള്ള അറിയിപ്പോടും കൂടിയായിരുന്നു.

അവലംബം[തിരുത്തുക]

  1. Facsimile of the 1st edition (1912)
"https://ml.wikipedia.org/w/index.php?title=ദ_ട്രെസ്‍പാസർ&oldid=3654583" എന്ന താളിൽനിന്ന് ശേഖരിച്ചത്