ദ ടൈം മെഷീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ടൈം മെഷീൻ
ആദ്യ പ്രതിയുടെ പുറംചട്ട
കർത്താവ്എച്ച്.ജി. വെല്സ്
പുറംചട്ട സൃഷ്ടാവ്Ben Hardy
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംശാസ്ത്ര സാങ്കല്പിക നോവൽ
പ്രസാധകർWilliam Heinemann
പ്രസിദ്ധീകരിച്ച തിയതി
1895
മാധ്യമംPrint (hardback and paperback)
ISBN0-89375-345-9

എച്ച്. ജി. വെൽസ് 1895ൽ എഴുതിയ ശാസ്ത്രനോവലാണ് ടൈം മെഷീൻ (Time Machine). ഒരു സമയ യന്ത്രത്തിൽ ഭൂതകാലത്തേക്കും ഭാവികാലത്തേക്കുമൊക്കെ സഞ്ചരിക്കാൻ കഴിയുന്നതിനെപ്പറ്റിയുള്ള കല്പിതകഥയാണിത്. അത്തരമൊരു യന്ത്രമുണ്ടാക്കുകയാണ് ഈ നോവലിലെ ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന കഥാനായകൻ. സമയത്തെ ഒരു നാലാംമാനമായി (Fourth Dimension) കണക്കാക്കി അതിനെ സമയയന്ത്രമുപയോഗിച്ച് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കുകയാണ് ഈ നോവലിലെ കഥാനായകൻ.ടൈം മെഷീനിൽ കയറി ഭാവിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരി എത്തി ച്ചേരുന്നത് കി.വ. 802701ൽ അവിടെ അദ്ദേഹം എബി (Ebi) എന്നറിയപ്പെടുന്ന മനുഷ്യവർഗ്ഗത്തെ കണ്ടുമുട്ടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ടൈം_മെഷീൻ&oldid=3686764" എന്ന താളിൽനിന്ന് ശേഖരിച്ചത്