ദർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുസ്ലിം പള്ളികളോട് അനുബദ്ധമായി നടത്തപ്പെടുന്ന ഇസ്ലാമികമതവിദ്യാഭ്യാസ സമ്പ്രദായമാണ് ദർസ് അഥവാ പള്ളിദർസ് എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നത്. ആദ്യകാല ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം പോലെയാണിത്.വിദ്യാർത്ഥികളും അദ്ധ്യാപകനും ഒരുമിച്ച് താമസിക്കുന്നു. അദ്ധ്യാപകനെ ഉസ്താദ് അഥവാ മുദ്രിസ് എന്നും വിദ്യാർത്ഥികളെ മുതഅല്ലിം എന്നും വിളിക്കപ്പെടുന്നു.സാധാരണ എട്ടോ പത്തോ വർഷമാണ് ഈ മതപഠന കാലയളവ്.ദറസ്സ് പാഠ്യപദ്ധതി തുടങ്ങിയത് പൊന്നാനി മഖ്ദൂമുകളുടെ കാലം മുതലായി കണക്കാക്കപ്പെടുന്നു.പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദറസ്സ് പഠനത്തിന് "വിളക്കത്തിരിക്കുക" എന്നൊരു പ്രയോഗം കൂടിയുണ്ട്. ഒരു വലിയ നിലവിളക്കിന് ചുറ്റും വിദ്യാർത്ഥികൾ വട്ടമിട്ടിരുന്ന് പഠിച്ചിരുന്നു. എന്നാൽ പൊന്നാനിയെ കൂടാതെ ഏഴിമലയിലും, ധർമ്മടത്തും മറ്റും ഇത്തരം ആരാധാലയകേന്ദ്രീകൃതമായ മതപഠനം പൗരാണിക കേരളത്തിൽ നിലനിന്നിരുന്നതായി സഞ്ചാരി ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിടുണ്ട്.

പാഠ്യപദ്ധതി[തിരുത്തുക]

  • അറബി പദോത്പത്യശാസ്ത്രം
  • അറബി വ്യാകരണം
  • അറബി സാഹിത്യം
  • ഇസ്ലാമിക കർമ്മശാസ്ത്രം
  • ഹദീസ് നിദാനശാസ്ത്രം
  • ഹദീസ്
  • ഖുർആൻ വ്യാഖ്യാനങ്ങൾ
"https://ml.wikipedia.org/w/index.php?title=ദർസ്&oldid=2350067" എന്ന താളിൽനിന്ന് ശേഖരിച്ചത്