ദ് ട്രയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് ട്രയൽ
കർത്താവ്ഫ്രാൻസ് കാഫ്‌ക
യഥാർത്ഥ പേര്Der Process[1]
പരിഭാഷsee below
രാജ്യംAustria
ഭാഷജർമ്മൻ
സാഹിത്യവിഭാഗംPhilosophical fiction, Dystopian fiction, Absurdist fiction
പ്രസാധകർDie Schmiede, Berlin
പ്രസിദ്ധീകരിച്ച തിയതി
1925

ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ സാഹിത്യകാരൻ ഫ്രാൻസ് കാഫ്ക എഴുതിയ നോവലാണ് ദ് ട്രയൽ (വിചാരണ). ദീർഘകാലത്തെ ഏകാന്തമായ അദ്ധ്വാനത്തിനു ശേഷം പൂർത്തിയായ ഈ കൃതി കാഫ്ക 1914-ൽ ആണ് എഴുതി തുടങ്ങിയത്. കാഫ്കയുടെ മരണത്തിനു തൊട്ടടുത്ത വർഷം, 1925-ൽ അദ്ദേഹത്തിന്റെ സുഹൃത്ത് മാക്സ് ബ്രോഡ് അതു പ്രസിദ്ധീകരിച്ചു. കാഫ്കയുടെ മൂന്നു നോവലുകളിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് ഇതാണ്. ഒറ്റപ്പെട്ട മനുഷ്യൻ ആത്മാവിൽ വഹിക്കുന്ന വിഷാദഭാരത്തിന്റേയും അവന്റെ മനസ്സിനെ ഗ്രസിക്കുന്ന കഠിനമായ ഉൽക്കണ്ഠയുടേയും ചിത്രീകരണമെന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

നെറിവും കഴിവുമുള്ള ബാങ്ക് ഉദ്യോഗസ്ഥൻ ജോസഫ് കെ. എന്നയാളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. അകാരണമായി ഒരു പ്രഭാതത്തിൽ അയാൾ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാൾക്ക് ആരും മറുപടി കൊടുത്തില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും അസംബന്ധവും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. ആരോപണങ്ങൾ വ്യക്തമാക്കാനോ അയാളുടെ വൈഷമ്യത്തിനു പരിഹാരമുണ്ടാക്കാനോ ആരും ഒന്നും ചെയ്യാതിരുന്നപ്പോൾ തനിക്കറിയാത്ത കുറ്റാരോപണത്തിൽ നിർദ്ദോഷിത്വം സ്ഥാപിക്കാൻ അയാൾ പരക്കം പായുന്നു. വക്കീലിനെ പോയി കണ്ട അയാൾക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാൽ കേസ് വാദിക്കാൻ നിവൃത്തിയില്ല എന്നായിരുന്നു. ഒരു പുരോഹിതനെയും അയാൾ സമീപിച്ചെങ്കിലും, "ഇതൊക്കെ സഹിച്ച് ജീവിക്കണം" എന്ന ഉപദേശം മാത്രമാണ് കിട്ടിയത്. ഈ പ്രഹസനങ്ങൾക്കൊടുവിൽ, ജോസെഫ് കെ.31-ആം ജന്മദിനത്തിൽ നിഷ്കരുണം വധിക്കപ്പെടുന്നു.[2]

'വിചാരണ' എന്നർത്ഥമുള്ള 'ട്രയൽ' എന്ന പേരിലാണ് ഈ കൃതി പൊതുവേ അറിയപ്പെടുന്നതെങ്കിലും, ജർമ്മൻ ഭാഷയിലെ "Derprozess" എന്ന പേരിന്റെ ശരിയായ അർത്ഥം നിയമനടപടികൾ എന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജർമ്മൻ വാക്കിന് ക്ഷയരോഗം എന്നു കൂടി അർത്ഥമുള്ളതിനാൽ, ക്ഷയരോഗിയായിരുന്ന കാഫ്ക രോഗത്തെ ശിക്ഷയായി സങ്കല്പിച്ച് രചിച്ചതാണിതെന്ന പക്ഷവുമുണ്ട്.[2]

പ്രസിദ്ധീകരണം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kafka himself always used the spelling Process; Max Brod, and later other publishers, changed it. See Faksimile Edition and the discussion at de:Diskussion:Franz Kafka/Archiv#Prozeß vs. Proceß and de:Diskussion:Der Process#Schreibweise und Artikelname.
  2. 2.0 2.1 കെ.പി. അപ്പൻ, "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന പുസ്തകത്തിലെ ലേഖനം: "കഫ്ക മുഖം മൂടിയില്ലാതെ"
"https://ml.wikipedia.org/w/index.php?title=ദ്_ട്രയൽ&oldid=3804204" എന്ന താളിൽനിന്ന് ശേഖരിച്ചത്