Jump to content

ദേർ യാസീൻ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേർ യാസീൻ കൂട്ടക്കൊല
Deir Yassin massacre
1947–48 Civil War in Mandatory Palestine and the 1948 Palestinian exodus എന്നതിന്റെ ഭാഗം
photograph
ദേർ യാസീൻ മാപ്പ്
സ്ഥലംദേർ യാസീൻ, പലസ്തീൻ (ഇപ്പോൾ ഇസ്രയേൽ അധീനതയിൽ)
തീയതിApril 9, 1948
ആക്രമണലക്ഷ്യംഅറബ് ഗ്രാമീണർ
ആയുധങ്ങൾതോക്കുകളും ഗ്രനേഡുകളും
മരിച്ചവർ250 ഗ്രാമീണർ
Assailantsഇർഗുൻ, സ്റ്റേൺ ഗാങ്ങ്
പ്രതിരോധിച്ചവർഗ്രാമീണർ

1948 ഏപ്രിൽ 9ന് വെള്ളിയാഴ്ച പുലർച്ചെ 4.30ന് ജറുസലേമിന്റെ സമീപത്തുള്ള ദേർ യാസീൻ ഗ്രാമം വളഞ്ഞ് സയണിസ്റ്റ് ഭീകരവാദി സംഘടനകളായ ഇർഗുൻ, സ്റ്റേൺ ഗാങ്ങ് എന്നിവർ പലസ്തീനിയൻ അറബികളെ കൂട്ടക്കൊല നടത്തി വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്ത സംഭവമാണ് ദേർ യാസീൻ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇസ്രയേൽ രൂപീകരണ ഘട്ടത്തിൽ നാടുവിടാൻ നിർബന്ധിതരാക്കുക എന്ന ഉദ്ദേശത്തോടെ തദ്ദേശീയർക്കെതിരെ നടത്തപ്പെട്ട കൂട്ടാക്കൊലകളിൽ ഏറ്റവു വലുതായിരുന്നു ഇത്. 250ഓളം ഗ്രാമവാസികൾ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടു. പുറം ലോകത്തിന് അജ്ഞാതമായിരുന്ന കൂട്ടക്കൊലയുടെ വിശദാംശങ്ങൾ രണ്ടാംദിവസം അവിടെയെത്തിയ റെഡ്‌ക്രോസ് സംഘത്തിൽപ്പെട്ട ഒരു ഡോക്ടറാണ് പുറംലോകത്തെത്തിച്ചത്. ജൂതകേന്ദ്രങ്ങളും ബ്രിട്ടീഷ് സൈനികരും കൂട്ടക്കൊലയെക്കുറിച്ചറിഞ്ഞിട്ടും തടയാൻ മുതിർന്നില്ല. സംഭവം പുറം ലോകം അറിഞ്ഞതോടെ രാജ്യാന്തര തരത്തിൽ പ്രതിഷേധം ഉയർന്നു. ആൽബർട്ട് ഐൻസ്റ്റീൻ അടക്കമുള്ള നിരവധി പ്രമുഖരും സംഭവത്തെ അപലപിച്ചു പ്രസ്താവനകളിറക്കിയിരുന്നു. 1948ലെ അറബ് - ഇസ്രയേൽ യുദ്ധത്തിന് വഴിതെളിയിക്കാനും ഈ സംഭവം കാരണമായി.[1][2]

അവലംബം

[തിരുത്തുക]
  1. https://en.wikipedia.org/wiki/Deir_Yassin_massacre
  2. http://www.islampadasala.com/index.php/en/component/docman/doc_details/630-4?tmpl=component[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ദേർ_യാസീൻ_കൂട്ടക്കൊല&oldid=3805376" എന്ന താളിൽനിന്ന് ശേഖരിച്ചത്