Jump to content

ദേവ ദേവ കലയാമിതേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതി തിരുന്നാൾ രൂപകതാളത്തിൽ മായാമാളവഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവ ദേവ കലയാമിതേ.[1][2][3]

പല്ലവി

[തിരുത്തുക]

ദേവ ദേവ കലയാമിതേ
ചരണാംബുജ സേവ നം

അനുപല്ലവി

[തിരുത്തുക]

ഭുവനത്രയ നായകാ
ഭൂരികരുണയാമമ
ഭവതാപമാഖിലം
വാരായ രമാകാന്ത

പരമഹംസാളിഗേയ പവിത്ര തര ഘോര ദുരത ചരിതദിന മനു ശ്രവണനിരത-
പര ജനനികര കാമിതാർത്ഥ പരിപൂരണ ലോലുപ ഭൂരി മനോഞ്ജപാംഗ

വാരണ ദുസ്സഹാരി വാരണ ബഹു നിപുണ പുരുഹു താമര പൂജിത ഭവ്യ ചരണയുഗ-
വിരചയ ശുഭമയി വിഷദനാഭിജാത ഭാരതീശകൃതനുതി പരമ തുഷ്ട ഭഗവാൻ

ജാതരൂപ നിഭചേല
ജന്മാർജ്ജിത മമാഖില
പാതകസഞ്ജയാമിഹ
വാരായാ കരുണയാ
ദിതി ജാളിവിദളനാ
ദീനബന്ധോ മാമവ
ശ്രിതവിബുധ ജാലശ്രീ
പദ്മനാഭ ശൗരേ

അർത്ഥം

[തിരുത്തുക]

അല്ലയോ ദേവന്മാർക്കും ദേവനായുള്ളവനേ, ഞാൻ അങ്ങയുടെ താമരപൂ പോലുള്ള ചരണങ്ങളെ പൂജിക്കുന്നു. മൂന്നുലോകങ്ങളേയും നയിക്കുന്നവനേ, ഏറ്റവും കരുണയോടെ എന്റെ സംസാര ദുഃഖം മുഴുവനും ഇല്ലാതാക്കണേ ലക്ഷ്മീ വല്ലഭ. ശരീരം സ്വീകരിച്ചവനേ, ഏറ്റവും ശോഭയുള്ളവനേ, ജന്മങ്ങളിലൂടെ സമ്പാദിച്ച എന്റെ എല്ലാ പാപങ്ങളേയും ഇവിടെ കരുണയോടു കൂടി ഇല്ലാതാക്കണമേ. അസുരവംശത്തെ നശിപ്പിച്ചവനേ, ദേവ സമൂഹത്താൽ ആശ്രയിക്കപ്പെട്ടവനേ, ശ്രീ പദ്മനാഭ, ശൗരേ എന്നെ രക്ഷിക്കേണമേ.

അവലംബം

[തിരുത്തുക]
  1. http://www.swathithirunal.in/htmlfile/55.htm
  2. "Carnatic Songs - DEva dEva kalayAmi". Retrieved 2021-08-03.
  3. "Deva Deva Kalayami". Retrieved 2021-08-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദേവ_ദേവ_കലയാമിതേ&oldid=3619405" എന്ന താളിൽനിന്ന് ശേഖരിച്ചത്