ദേവധാർ മലബാർ പുനരുദ്ധാരണ സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാറിലെ ന്യൂനപക്ഷ ജാതിയിൽപ്പെട്ട ജനങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിച്ച സന്നദ്ധ സംഘടനയാണ് ദേവധാർ മലബാർ പുനരുദ്ധാരണ സംഘം (ആംഗലേയം - Devadhar Malabar Renewal Trust - DMRT). കോഴിക്കോട് ആസ്ഥാനമായാണു് ഈ സംഘം പ്രവർത്തിച്ചിരുന്നത്. താനൂർ സ്വദേശിയായ വി.ആർ. നായനാരാണു് ദേവധാർ മലബാർ പുനരുദ്ധാണ സംഘത്തിന്റെ ശിൽപ്പി. പൊതുജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചാണു് സംഘടന പ്രവർത്തിച്ചിരുന്നത്. മലബാറിലെ ഹരിജൻ വിഭാവക്കാരുടെ മുഖ്യധാരയിലേക്കു് കൊണ്ടവരുവാൻ മിശ്രിത പാഠശാലയും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഡി.എം.ആർ.ടി യുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടു്. ഡി.എം.ആർ.ടി പ്രവർത്തകർ ഡി.എം.ആർ.ടി വർക്കർ എന്ന പേരിലാണു് പൊതുവേ അറിയപ്പെട്ടത്. തിക്കോടിയനെപ്പോലെ പിന്നീട് പ്രസിദ്ധരായ നിരവധി പേർ ഈ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. [1] ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സർവെന്റ്സ് ഓഫ് ഇന്ത്യയുടെ മാതൃകയായി ബാലികാ സദൻ അനാഥാലയങ്ങളും ഡി.എം.ആർ.ടി. യുടെ നേതൃത്വത്തിൽ നടന്നു. വി.ആർ. നായനാരുടെ മരണത്തിനു് ശേഷം ചില അനാഥാലയങ്ങളും വിദ്യാലയങ്ങളും കേരളാ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "തിക്കോടിയൻ". മാതൃഭൂമി. Posted on: 29 Aug 2010. Archived from the original on 2013-12-24. Retrieved 2013 ഡിസംബർ 24. {{cite news}}: Check date values in: |accessdate= and |date= (help)