ദേബപ്രസാദ് ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതീയ നർത്തകനും, ഒഡീസി നൃത്തകലയിലെ ആദ്യതലമുറയിലെ ആചാര്യന്മാരിലൊരാളുമായിരുന്നു ദേബപ്രസാദ് ദാസ്.[1].( ജ:1932- മ: 16 ജൂലൈ 1986)

ജീവിതരേഖ[തിരുത്തുക]

ഒഡീഷയിലെ കട്ടക്കിനടുത്ത് ഒരു ഗ്രാമത്തിലാണ് ദേബപ്രസാദ് ജനിച്ചത്. ഇന്ദ്രമണി ദേവിയും ദുർഗ്ഗാ ചരൺ ദാസുമായിരുന്നു മാതാപിതാക്കൾ. മാതാവിന്റെ മരണശേഷം വയലിൻ വാദകനായിരുന്ന മാതാമഹന്റെ സംരക്ഷണയിലാണ് അദ്ദേഹം കഴിഞ്ഞുവന്നത്. ബാല്യത്തിൽ തന്നെ സംഗീതശിക്ഷണം ലഭിച്ച ദാസ് സംഗീതനൃത്തപരിപാടികൾ നടത്തിവന്നിരുന്ന വിവിധ കലാസമിതികളിൽ ജോലിചെയ്തുവന്നു. ന്യൂ തിയേറ്റേഴ്സ് ആയിരുന്നു അതിലാദ്യത്തേത്. 1949 ൽ പ്രവർത്തനം നിലച്ച ന്യൂ തിയേറ്റേഴ്സിനു ശേഷം അന്നപൂർണ്ണ എന്ന സമിതിയിൽ പിൽക്കാലത്ത് ദേബപ്രസാദ് ഒഡീസി നർത്തകരായകേളു ചരൺ മഹാപത്ര പങ്കജ് ചരൺ ദാസ് എന്നിവരോടൊപ്പവും പ്രവർത്തിയ്ക്കുകയുണ്ടായി. 1953 ൽ അന്നപൂർണ്ണ നിർജ്ജീവമായതിനെത്തുടർന്നു ഉത്കൽ സംഗീത് മഹാവിദ്യാലയ എന്ന സ്ഥാപനത്തിൽ അദ്ദേഹം അദ്ധ്യാപകനായിത്തീർന്നു. പ്രശസ്ത നർത്തകയായ ഇന്ദ്രാണി റഹ്മാൻ ഇദ്ദേഹത്തിന്റെ കീഴിലാണ് പ്രധാനമായും ഒഡീസി അഭ്യസിച്ചത്.[2]

പുറം കണ്ണികൾ[തിരുത്തുക]

  • "Odissi Dance By Sarita Mishra Dasavatara in Guru Deba Prasad Das style". Video. YouTube. June 24, 2012. ശേഖരിച്ചത് December 1, 2014.
  • "Shraddanjali - Homage to Deb Prasad Das". Video. Youtube. February 20, 2012. ശേഖരിച്ചത് December 1, 2014.
  • "Dance Choreographed by Deb Prasad Das". Video. YouTube. November 28, 2010. ശേഖരിച്ചത് December 1, 2014.

അവലംബം[തിരുത്തുക]

  1. "Odissi Kala Kendra". Odissi Kala Kendra. 2014. ശേഖരിച്ചത് November 30, 2014.
  2. Reginald Massey (2004). India's Dances: Their History, Technique, and Repertoire. Abhinav Publications. പുറം. 210. ISBN 81-7017-434-1.
"https://ml.wikipedia.org/w/index.php?title=ദേബപ്രസാദ്_ദാസ്&oldid=2190494" എന്ന താളിൽനിന്ന് ശേഖരിച്ചത്