Jump to content

ദുരന്ത നിവാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്ത നിവാരണം അഥവാ ഡിസാസ്റ്റർ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുനത്. ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവർത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവർത്തനത്തിന്റെ ഭാഗമാണ്.

പദാവലി

[തിരുത്തുക]

ഹസാർഡ്‌

[തിരുത്തുക]

ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന അവസ്ഥയാണ് ഹസാർഡ്‌. ജീവനോ സ്വത്തിനോ ഭീഷണി ഉയർത്തുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി തകർന്നു വീഴാറായ പാലം, ചെങ്കുത്തായ കുന്ന് തുടങ്ങിയവ.

വൾണറബിലിറ്റി

[തിരുത്തുക]

ഏതെങ്കിലും ഒരു പ്രദേശമോ ആളുകളോ ഏതെങ്കിലും തരത്തിലുള്ള ഒരു ഹസാർഡിനോട്‌ എന്തുമാത്രം അടുത്തുനിൽക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം: ചെങ്കുത്തായ കുന്നിൻറെ ചരുവിൽ താമസിക്കുന്നവർ, തീരപ്രദേശത്ത് താമസിക്കുന്നവർ, ആയുധനിർമ്മാണ/സംഭരണ ശാലകളിൽ ജോലിചെയ്യുന്നവർ.

റിസ്ക്‌ (അപകടസാധ്യത)

[തിരുത്തുക]

നിശ്ചിത സമയത്തിനുള്ളിൽ ഒരു ഹസാർഡ്‌ മൂലം പ്രതീക്ഷിക്കുന്ന നഷ്ടത്തെയാണ് റിസ്ക്‌ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. റിസ്ക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ്:

  • ഹസാർഡിൻറെ സ്വഭാവം
  • വൾണറബിലിറ്റി
  • ഉൾപ്പെട്ട വസ്തുക്കളുടെ സാമ്പത്തീകമൂല്യം

ആകസ്മികമായി ഉണ്ടാകുന്ന അനിഷ്ട്ട സംഭവങ്ങളാണ് അപകടങ്ങൾ. അപകടത്തിൽ നാഷനഷ്ട്ടങ്ങൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്.

ദുരന്തം

[തിരുത്തുക]

വേഗത്തിൽ സംഭവിക്കുന്നതും ജീവനോ സ്വത്തിനോ നഷ്ടം ഉണ്ടാകുന്നതുമായ, പ്രകൃതിദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയെയും ദുരന്തമെന്ന് പറയാം. ദുരന്തത്തിൻറെ സ്വഭാവം ഇവയാണ്:

  • പ്രവചനാതീത സ്വഭാവം
  • സാമ്യമില്ലായ്മ
  • വേഗത
  • ശീഘ്രത
  • അനിശ്ചിതത്വം
  • ഭീഷണി

ദുരന്തങ്ങളുടെ വർഗ്ഗീകരണം

[തിരുത്തുക]

ദുരന്തങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം.

  1. പ്രകൃതി ദുരന്തങ്ങൾ
  2. മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ

ഉത്ഭവത്തിൻറെ അടിസ്ഥാനത്തിൽ ദുരന്തങ്ങളെ വീണ്ടും തരംതിരിക്കാം.

  • ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഉണ്ടാകുന്നത്
    • ഭൂകമ്പം
    • സുനാമി
    • അഗ്നിപർവ്വത സ്ഫോടനം
    • മണ്ണിടിച്ചൽ
    • മലയിടിച്ചൽ
  • കാലാവസ്ഥാപരമായ കാരണങ്ങളാൽ ഉണ്ടാകുന്നത്
    • ചുഴലിക്കാറ്റ്
    • പേമാരി
    • അത്യുഷ്ണം, വരൾച്ച
    • അതിശൈത്യം, മഞ്ഞുവീഴ്ച്ച
    • ഇടിമിന്നൽ
  • ജലജന്യമായ കാരണങ്ങളാൽ ഉണ്ടാകുന്നത്
    • വെള്ളപ്പൊക്കം
    • ഉരുൾപൊട്ടൽ
    • അണക്കെട്ടുകൾ തകരുന്നത്
  • രാസദുരന്തങ്ങൾ
    • വിഷവാതകങ്ങൾ ചോരുന്നത്
    • രാസമാലിന്യങ്ങൾ ശുദ്ധജലസ്രോതസ്സുകളിൽ കലരുന്നത്
    • ആണവചോർച്ച
    • രാസായുധങ്ങൾ പ്രയോഗിക്കുന്നത്
  • ജൈവദുരന്തങ്ങൾ
    • പകർച്ചവ്യാധികൾ
    • ജൈവായുധങ്ങൾ പ്രയോഗിക്കുന്നത്
  • ടെക്നോളജിക്കൽ ആയ കാരണങ്ങളാൽ ഉണ്ടാകുന്നത്
    • വാഹനദുരന്തങ്ങൾ (റോഡ്‌, റെയിൽ, ജലം, വായു എന്നീ ഗതാഗത മാർഗങ്ങൾ എല്ലാം ഉൾപ്പെടുന്നു)
    • കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവ തകരുന്നത്
    • അഗ്നിബാധ

മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ

[തിരുത്തുക]

മനുഷ്യരുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകൾ മൂലം ഉണ്ടാകുന്ന ദുരന്തങ്ങളാണ് മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണങ്ങൾ:

  • രാസദുരന്തങ്ങൾ
  • ജൈവദുരന്തങ്ങൾ
  • വാഹനദുരന്തങ്ങൾ
  • അഗ്നിബാധ
  • യുദ്ധം, കലാപം

ദുരന്തനിവാരണത്തിലെ വിവിധ ഘട്ടങ്ങൾ

[തിരുത്തുക]

ദുരന്തത്തിന് മുമ്പുള്ള ഘട്ടം

[തിരുത്തുക]
  • അപകടസാധ്യതകളെ (റിസ്ക്‌) മനസ്സിലാക്കലും വിലയിരുത്തലും
  • വൾണറബിലിറ്റി കുറയ്ക്കലും തയ്യാറെടുപ്പും
  • നിയമനിർമ്മാണം
  • ബോധവൽക്കരണം
  • ബഡ്ജറ്റിങ്
  • മോക്ക്ഡ്രിൽ

ദുരന്തസമയത്തുള്ള ഘട്ടം

[തിരുത്തുക]
  • പെട്ടെന്നുള്ള രക്ഷാപ്രവർത്തനം
  • മുന്നറിയിപ്പ്
  • ആൾക്കാരെ മാറ്റിപ്പാർപ്പിക്കൽ
  • വൈദ്യസഹായം
  • റിലീഫ് ക്യാമ്പുകൾ ഒരുക്കൽ

ദുരന്തത്തിന് ശേഷമുള്ള ഘട്ടം

[തിരുത്തുക]
  • പുനരധിവാസം
  • പുനരുദ്ധാരണം
  • വൈദ്യസഹായം
  • ധനസഹായം

[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ndmindia.nic.in/
"https://ml.wikipedia.org/w/index.php?title=ദുരന്ത_നിവാരണം&oldid=3674981" എന്ന താളിൽനിന്ന് ശേഖരിച്ചത്