ദി ഹൾസെൻബെക്ക് ചിൽഡ്രൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Hülsenbeck Children
Philipp Otto Runge 003.jpg
ArtistPhilipp Otto Runge
Year1805–06
Mediumoil on canvas
Dimensions131.5 cm × 143.5 cm (51.8 in × 56.5 in)
LocationKunsthalle Hamburg, Hamburg, Germany

1805–06 കാലഘട്ടത്തിൽ റൊമാന്റിക് ജർമ്മൻ ആർട്ടിസ്റ്റ് ഫിലിപ്പ് ഓട്ടോ റൺജെ വരച്ച എണ്ണച്ചായാചിത്രമാണ് ദി ഹൾസെൻബെക്ക് ചിൽഡ്രൺ. ഇപ്പോൾ ഈ ചിത്രം കുൻസ്താലെ ഹാംബർഗിന്റെ ശേഖരത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.[1]

33 വയസ്സുള്ളപ്പോൾ ക്ഷയരോഗം മൂലം മരിക്കുന്ന റൺജെക്ക് ഹ്രസ്വമായ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. ഈ കൃതിയെ അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കുന്നു. തന്റെ മൂത്ത സഹോദരൻ ഡാനിയേലിന്റെ ബിസിനസ്സ് പങ്കാളിയായ ഹാംബർഗ് വ്യാപാരി ഫ്രീഡ്രിക്ക് ഓഗസ്റ്റ് ഹോൾസെൻബെക്കിന്റെ യുവകുടുംബത്തെ ചിത്രീകരിക്കാൻ ക്ഷണിച്ചപ്പോൾ ആ സമയത്ത് ഭാര്യയോടൊപ്പം വോൾഗാസ്റ്റിലെ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുകയായിരുന്നു അദ്ദേഹം.

ഹാൽസെൻബെക്കിന്റെ മൂന്ന് കുട്ടികൾ ഹാംബർഗിന്റെ പ്രാന്തപ്രദേശത്തുള്ള എയിംസ്ബട്ടലിലുള്ള അവരുടെ വീട്ടിൽ പൂന്തോട്ടത്തിൽ കളിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 5 വയസുള്ള മരിയ, 4 വയസ്സുള്ള ഓഗസ്റ്റ്, 2 വയസ്സുള്ള ഫ്രീഡ്രിക്ക് എന്നീ മൂന്ന് കുട്ടികളെ അവരുടെ വ്യക്തിഗത വ്യക്തിത്വങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Philipp Otto Runge - Die Hülsenbeckschen Kinder, 1805/06". Hamburger Kunsthalle. ശേഖരിച്ചത് 28 June 2020.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ഹൾസെൻബെക്ക്_ചിൽഡ്രൺ&oldid=3542763" എന്ന താളിൽനിന്ന് ശേഖരിച്ചത്