ദി വേൾഡ് (ദ്വീപസമൂഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The World
Geography
LocationU.A.E
ArchipelagoThe World
Administration

ദുബായ് തീരത്ത് കടലിൽ, ലോകത്തെ ഭൂഖണ്ഡങ്ങളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന കൃതിമദ്വീപസമൂഹമാണ് ദി വേൾഡ്. 'ഗ്ലോബ് ഐലൻഡ്സ്' എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്. 250-300 ചെറുദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിൽ നിർമ്മിക്കുന്നത്. ഓരോ ദ്വീപിനും ഒന്നര ലക്ഷം മുതൽ നാലര ലക്ഷം ചതുശ്രഅടി വരെ വിസ്തൃതിയുണ്ടാവും. ദ്വീപുകൾ തമ്മിലുള്ള അകലം 50 മീറ്റർ മുതൽ 100 മീറ്റർ വരെയാണ്. വീടുകൾ, റിസോർട്ടുകൾ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്. ഒമ്പതു കിലോമീറ്റർ നീളത്തിലും ആറു കിലോമീറ്റർ വീതിയിലുമായാണ് ഈ ദ്വീപുകളുടെ വിന്യാസം. ഇവയിലേക്ക് ജലമാർഗ്ഗമോ വായുമാർഗ്ഗമോ എത്തിച്ചേരാവുന്ന വിധമാണ് നിർമ്മാണം.

ചരിത്രം[തിരുത്തുക]

2003 മേയിൽ ഷേയ്ഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപിക്കുകയും നാലുമാസത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2008-ഓടെ 60% ദ്വീപുകളും വിറ്റുപോയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.[1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-11.
  2. http://www.arabianbusiness.com/the-world-islands-in-dubai-complete-193478.html
"https://ml.wikipedia.org/w/index.php?title=ദി_വേൾഡ്_(ദ്വീപസമൂഹം)&oldid=3634597" എന്ന താളിൽനിന്ന് ശേഖരിച്ചത്