ദി ഗൌജ വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Gauja Valley
Latvian: Gaujas leja
വർഷം1891
Mediumoil on canvas
അളവുകൾ101 cm × 173 cm (40 in × 68 in)
സ്ഥാനംLatvian National Museum of Art, Riga

1891 ൽ ലാത്വിയൻ ചിത്രകാരനായ ജൂലിജ്സ് ഫെഡേഴ്സ് [lv] വരച്ച ചിത്രമാണ് ദി ഗൌജ വാലി (ലാത്വിയൻ ഗൌജാസ് ലെജ).[1][2]

വിവരണം[തിരുത്തുക]

കലാകാരന്റെ സൃഷ്ടികളിൽ ഏറ്റവും അറിയപ്പെടുന്ന ഒന്നാണ് ഗൌജാസ് ലെജ. ലാറ്റ്വിയൻ ലാൻഡ്‌സ്‌കേപ്പിന്റെ പ്രതീകങ്ങളിലൊന്നായി ഈ പെയിന്റിംഗ് മാറി. [1] 101 x 173 സെ വലിപ്പമുള്ള ക്യാൻവാസിലെ എണ്ണച്ചായാചിത്രമാണിത്.[3]

ലാത്വിയൻ നാഷണൽ മ്യൂസിയം ഓഫ് ആർട്ടിലാണ് ഈ ചിത്രം സ്ഥിതിചെയ്യുന്നത്.

ഉത്ഭവം[തിരുത്തുക]

സെന്റ് പീറ്റേഴ്‌സ്ബർഗിലെ ആർട്ട് അക്കാദമി എക്സിബിഷനിലാണ് പെയിന്റിംഗ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇരുപത് വർഷത്തിന് ശേഷം ഇത് ഒരു സ്വകാര്യ കളക്ടറുടെ ഉടമസ്ഥതയിലായിരുന്നു. 1921 ൽ റിഗ സിറ്റി ആർട്ട് മ്യൂസിയം ഈ ചിത്രം വാങ്ങുകയുണ്ടായി. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ഗൌജ_വാലി&oldid=3584909" എന്ന താളിൽനിന്ന് ശേഖരിച്ചത്