ദിവ്യ സിങ്ങ്
Divya Singh | |
---|---|
Sport | ബാസ്കെറ്റ് ബോൾ |
Position | ഗാർഡ്/ആക്രമണം |
Jersey # | 4 |
Career | (International)-2002–2007 |
Height | 6 അടി (2 മീ)* |
Nationality | Indian |
Born | വരാണസി, ഉത്തർപ്രദേശ്, ഇന്ത്യ | ജൂലൈ 21, 1982
High school | RMKBI, വരാണസി |
Former school(s) | രാജർഴി ശിശു വിഹാർ |
Divya Singh (Hindi:'दिव्या सिंह') (ജനനം: 21 ജൂലൈ1982). കളിയിലുള്ള മികവു കൊണ്ടും നേതൃത്വപാടവം കൊണ്ടും വിദ്യഭ്യാസ മികവുകൊണ്ടും ശ്രദ്ധേയയായ ബാസ്കറ്റ്ബോൾ കളിക്കാരിയാണ്. ഡെലാവേർ സർവ്വകലാശാലയിൽ നിന്ന് കായികഭ്യാസ മേൽനോട്ടത്തിൽ (sports management) ബിരുദം സമ്പാദിക്കുകയും പിന്നീട് അവിടെ ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലക സഹായിയായും 2008 മുതൽ 2010 വരെ പ്രവർത്തിച്ചു. 2011 ൽ വിയറ്റ്നാം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത,16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സംഘത്തിന്റെ പരിശീലക സഹായിയായും ദിവ്യ പ്രവർത്തിച്ചിട്ടുണ്ട്. ഗോവയിലെ ലൂസോഫോണി ഗേംസിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകസഹായിയായും ദിവ്യ ജോലി നോക്കി[1]
ജീവിതരേഖ
[തിരുത്തുക]1982 ൽ ജൂലൈ 21 നു ഉത്തർപ്രദേശിലെ വരാണസിയിൽ പ്രസിദ്ധമായ ബാസ്കറ്റ് ബോൾ കുടുംബത്തിൽ ജനിച്ചു, സഹോദരിമാരായ ശാന്തി, ആകാംക്ഷ, പ്രതിമ എന്നിവർ ഇന്ത്യൻ ടീമിലെ അംഗങ്ങളാണ്. മറ്റൊരു സഹോദരി നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് സ്പോർട്സിലെ ബാസ്കറ്റ് ബോൾ ടീമിന്റെ പരിശീലകയാണ്. സഹോദരൻ വിക്രാന്ത് സോളങ്കി അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ്. വരാണസിയിലെ രജർഷി ശിശുവിഹാറിൽ പ്രാഥമിക വിദ്യാഭ്യാസവും ആർ.എം.കെ.ബി കോളേജിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് കായിക അദ്ധ്യാപനത്തിൽ ബിരുദം നേടിയ ദിവ്യ 2007 ൽ അമേരിക്കയിലെ ഡേലാവേർ സർവ്വകലാശാലയിൽ ചേർന്ന് സ്പോർട്ട്സ് മാനേജ്മെന്റിൽ എം.ബി.എ. ബിരുദം കരസ്ഥമാക്കി. തുടർന്ന് അതേ സർവ്വകലാശാലയിലെ വനിതാ ടീമിന്റെ സഹ പരിശീലകയായി വർത്തിച്ചു. 2011ൽ ഇന്ത്യയിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ ഡൽഹി വനിതാ ടീമിന്റെ പരിശീലകയും എം.ടി.എൻ. എല്ലിൽ ജോലിയും നോക്കി വരുന്നു.
സഹോദരിമാർ
[തിരുത്തുക]- പ്രശാന്തി സിങ്ങ്- ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീമിലെ അംഗം
- ആകാംക്ഷാ സിങ്ങ്- ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീമിലെ അംഗം
- പ്രതിമാ സിങ്ങ്- ഇന്ത്യൻ വനിതാ ജൂനിയർ ബാസ്കറ്റ്ബോൾ ടീമിലെ അംഗം, കാപ്റ്റൻ
- പ്രിയങ്കാ സിങ്ങ്- എൻ.ഐ.എസ്. ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലക.
പുരസ്കാരങ്ങളും വ്യക്തിഗത നേട്ടങ്ങളും
[തിരുത്തുക]- 2002 -മികച്ച കളിക്കാരി -സീനിയർ ചാമ്പ്യൻഷിപ്, കാൺപൂർ, ഉത്തർപ്രദേശ്
- 2002 - വിശിഷ്ഠ കളിക്കാരിക്കുള്ള പുരസ്കാരം -ലക്നൗ ബാസ്കറ്റ് ബോൾ അസോസിയേഷൻ
- 2002 - വിശിഷ്ഠ കളിക്കാരിക്കുള്ള പുരസ്കാരം- ബനാറസ് ഹിന്ദു സർവകലാശാല, വരാണസി
- 2004 - സെന്ചുറി സ്പോർട്സ് പുരസ്കാരം
- 2005 - ഏറ്റവും മികച്ച താരത്തിനുള്ള ബഹുമതി. 21-ആം കാർപ് ഇമ്പെക്സ് ഫെഡറേഷൻ കപ്പ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്.
- 2006 - വിശിഷ്ഠ കളിക്കാരിക്കുള്ള പുരസ്കാരം ഉദൈ പ്രതാപ് സ്വയംഭരണ കോളേജ്, വരാണസി
ടീം നേട്ടങ്ങൾ - അന്തർദേശീയം
[തിരുത്തുക]- 2007 ജൂൺ 3-10 വരെ സൗത്ത് കൊറിയയിലെ ഇഞ്ചേയോണിൽ നടന്ന എഫ്,.ഐ.ബി.എ. ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിലെ പൂൾ ബി ജേതാവ്.
- 2006 മാർച്ച് 15-26 വരെ ആസ്ത്രേലിയയിലെ മെൽബണിൽ വച്ചു നടന്ന കോമ്മണ്‌വെൽത് ഗെയിംസിൽ ടീമിന്റെ കാപ്റ്റൻ.
- 2006 മാർച്ച് 7-12 ന്യൂസ്ലാൻഡിലെ ഓക്ക്ലൻഡിലെ സൗഹൃദ മത്സര പരമ്പര.
- 2006 സെപ്തംബർ 22-25 വരെ തായ്‌ലൻടിലെ ഫൂക്കേതിൽ വച്ചു നടന്ന ഇന്റർനാഷണൽ ഇന്വിറ്റേഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലെ വിജയി.
- 2005 ജനുവരി 13-19 ജപ്പാനിലെ സെൻഡായിൽ വച്ചു നടന്ന 20മത്തെ ഏഷ്യൻ ബാസ്കറ്റ് ബോൾ കോൺഫഡറേഷനിലെ രണ്ടാം സ്ഥാനം.
- 2004 ഒക്ടോബർ 29 - നവംബർ 2 വരെ മലേഷ്യയിലെ ക്വാലാലമ്പൂറിൽ വച്ചു നടന്ന ഇന്റർ നാഷണൽ ഇൻവിറ്റേഷണൽ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം.
ടീം ഇന നേട്ടങ്ങൾ ദേശീയം
[തിരുത്തുക]- വെങ്കല മെഡൽ - 2003 ലെ ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് , മുംബൈ
- സ്വർണ്ണ മെഡൽ 2003 ലെ സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്, ഹൈദരാബാദ്
- വെള്ളിമെഡൽ -2005 ലെ ആർ. വൈകുണ്ടം ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്, ന്യൂഡൽഹി
- വെള്ളിമെഡൽ -2005 കാർപ് ഇമ്പെങ്ക്സ് ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഭാവ് നഗർ, ഗുജറാത്ത്.
- വെള്ളിമെഡൽ -2005 ലെ 55ആം സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ലുധിയാന, പഞ്ചാബ്
- വെള്ളിമെഡൽ -2006-07 ലെ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്, ജയ്പൂർ, രാജസ്ഥാൻ
- വെള്ളിമെഡൽ -2006 ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്, ജാംഷെഡ്പൂർ, ജാർഖണ്ഡ്
- വെള്ളിമെഡൽ - 2006 ലെ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്, പൂനെ, മഹാരാഷ്ട്ര.