ദിവിത റായ്
സൗന്ദര്യമത്സര ജേതാവ് | |
ജനനം | മംഗളൂരു, ഇന്ത്യ | 11 മേയ് 1999
---|---|
തൊഴിൽ | മോഡൽ |
ഉയരം | 1.75 മീ (5 അടി 9 ഇഞ്ച്) |
പ്രധാന മത്സരം(ങ്ങൾ) | മിസ്സ് ദീവ 2021 (2-ആം റണ്ണർ-അപ്പ്) മിസ്സ് ദീവ യൂണിവേഴ്സ് 2022 (നിയമിച്ചു) |
ദിവിത റായ് (ജനനം മെയ് 11, 1999) ഒരു ഇന്ത്യൻ മോഡലും മിസ് ദിവ യൂണിവേഴ്സ് 2022 സൗന്ദര്യമത്സര ജേതാവുമാണ്. 2022 അവസാനം നടക്കുന്ന മിസ്സ് യൂണിവേഴ്സ് 2022 മത്സരത്തിൽ ദിവിത ഇന്ത്യയെ പ്രതിനിധീകരിച്ച് ടോപ് 16 സെമിഫൈനലിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2019-2022 വരെ മിസ്സ് യൂണിവേഴ്‌സിൽ ഇന്ത്യയുടെ തുടർച്ചയായ നാലാമത്തെ പ്ലേസ്‌മെന്റാണിത്.[1][2]
സൗന്ദര്യമത്സരങ്ങളിൽ
[തിരുത്തുക]ദിവിത 2019-ൽ ഫെമിന മിസ്സ് ഇന്ത്യ 2019-ലെ മികച്ച മൂന്ന് കർണാടക സംസ്ഥാന ഫൈനലിസ്റ്റുകളിൽ ഇടം നേടി. 2021-ൽ, മിസ്സ് ദീവ 2021-ൽ മത്സരിക്കുകയും മിസ്സ് യൂണിവേഴ്സ് 2021-ലെ ഹർനാസ് സന്ധുവിന്റെ രണ്ടാം റണ്ണറപ്പായി അവസാനിക്കുകയും ചെയ്തു. മത്സരത്തിനിടെ മിസ്സ് ഐക്യു, മിസ്സ് ലൈഫ് സ്റ്റൈൽ, മിസ്സ് സുഡോകു എന്നീ ഉപമത്സര ടൈറ്റിലുകളും അവർ നേടി. 2022 ഓഗസ്റ്റ് 28-ന്, മിസ്സ് ദീവ ഓർഗനൈസേഷന്റെ പത്താം വാർഷികാഘോഷത്തിൽ, ഹർനാസ് സന്ധു ദിവിതയെ മിസ്സ് ദീവ യൂണിവേഴ്‌സ് 2022 കിരീടമണിയിച്ചു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 30-ലധികം മുൻ സൗന്ദര്യമത്സര ജേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.[3]
അവലംബങ്ങൾ
[തിരുത്തുക]- ↑ "ഹർനാസ് കൗർ സന്ധുവിൻറെ പിൻഗാമി, മിസ് ദിവ യൂണിവേഴ്‌സ് കിരീടം ചൂടി ദിവിത റായ്". etvbharat.com. Archived from the original on 2022-08-30. Retrieved 2022-08-30.
- ↑ "മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി ദിവിത റായ്". kairalinewsonline.com.
- ↑ "മിസ് ദിവ യൂണിവേഴ്സ് പട്ടം സ്വന്തമാക്കി 23കാരി;ഹർനാസ് കൗർ സന്ധുവിന്റെ പിൻഗാമി". anweshanam.com.