ദാൽ റെയ്സീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രപതി ഭവനിൽ തയ്യാറാക്കുന്ന പ്രത്യേക തരം കറിയാണ് ദാൽ റെയ്സീന (Dal Raisina). രാഷ്ട്രപതി ഭവനിലെ വിശേഷ പരിപാടികളിൽ ഇതു തയ്യാറാക്കാറുണ്ട്. [1]

തുടക്കം[തിരുത്തുക]

ഷെഫ് മചിന്ദ്ര കസ്തൂരെയാണ് രാഷ്ട്രപതി ഭുവനിൽ ഒരുക്കുന്ന ദാൽ റെയ്സീനക്ക് മേൽനോട്ടം വഹിക്കുന്നത്. 2010 ൽ അദ്ദേഹം ആദ്യമായി അവതരിച്ച വിഭവം, പല പ്രമുഖ രാഷ്ട്ര തലവന്മാരുടെയും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷക്കാലമായി രാഷ്ട്രപതി ഭവനിൽ ഭക്ഷണമൊരുക്കുന്നത് മചിന്ദ്രയുടെ നേതൃത്വത്തിലാണ്. മുൻ രാഷ്ട്രപതിമാരായ പ്രണാബ് മുഖർജി, പ്രതിഭാ പാട്ടേൽ എന്നിവർക്കും മചിന്ദ്രയുടെ കൈപുണ്യം അറിഞ്ഞവരാണ്. [2]

പാചകരീതി[തിരുത്തുക]

ചുവന്ന പരിപ്പും ഉഴുന്നുപരിപ്പും കസൂരിമേത്തിയും മറ്റുമുപയോഗിച്ചു തയ്യാറാക്കുന്ന ഈ ദാൽകറി 48 മണിക്കൂർ കൊണ്ടാണു പാചകം ചെയ്യുന്നത്.

രാഷ്ട്രപതി ഭവന്റെ അടുക്കളയിൽ ‘ദാൽ റെയ്സീന’ കറിയുടെ പാചകം വൈദഗ്ദ്ധ്യമുള്ള പാചകക്കാരാണ് ചെയ്യുക.

അവലംബം[തിരുത്തുക]

  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. [2] malayalam.indianexpress.com എന്ന താളിൽ നിന്നും 2019 ജൂലൈ 18 ന് ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=ദാൽ_റെയ്സീന&oldid=3930172" എന്ന താളിൽനിന്ന് ശേഖരിച്ചത്