ദാഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dagon1.jpg

പുരാതന സിറിയ-മെസൊപൊട്ടേമിയ, കാനാൻ, ഫെലിസ്ത്യ തുടങ്ങിയ ദേശക്കാരുടെ ദേവനാണ് ദാഗൻ‍. ധാന്യം എന്നർഥം വരുന്ന ഒരു സെമിറ്റിക് പദത്തിൽ നിന്നാണ് 'ദാഗൻ' എന്ന പേര് നിഷ്പന്നമായതെന്നും മത്സ്യം എന്നർഥം വരുന്ന ഹീബ്രുപദത്തിൽ നിന്നാണിത് നിഷ്പന്നമായതെന്നും രണ്ടഭിപ്രായങ്ങൾ നിലനില്ക്കുന്നു.അരയ്ക്കു മുകളിൽ മനുഷ്യന്റെയും അരയ്ക്കു താഴെ മത്സ്യത്തിന്റെയും രൂപമുള്ള ഒരു ദേവനായാണ് ദാഗൻ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ഇന്നത്തെ സിറിയയുടെ ഭാഗമായ തുട്ടുൾ, മരി, തെർക എന്നീ പ്രദേശങ്ങളിലും പടിഞ്ഞാറൻ മെസൊപൊട്ടേമിയയിലും ദാഗൻ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്തിരുന്നതായി ഹീബ്രൂ ബൈബിളിൽ പരാമർശമുണ്ട്. ഉദ്ദേശം ബി.സി. 2300-ൽ സാർഗോണിന്റെ നേതൃത്വത്തിൽ അക്കാദ് സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതോടുകൂടി ദാഗൻ അക്കാദിയൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ദൈവമായി അംഗീകരിക്കപ്പെട്ടു. ഗാസയിലെ ദാഗൻക്ഷേത്രം സാംസൺ തകർത്തതായി ബൈബിളിൽ പരാമർശമുണ്ട്. നല്ല കാലാവസ്ഥയുടെയും കാർഷികസമ്പത്തിന്റെയും സംരക്ഷക ദേവനായിരുന്നു ദാഗൻ എന്നാണ് കരുതപ്പെടുന്നത്. ദാഗൊൺ എന്നും വ്യവഹാരം കാണുന്നുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദാഗൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദാഗൻ&oldid=1696437" എന്ന താളിൽനിന്ന് ശേഖരിച്ചത്