ഉള്ളടക്കത്തിലേക്ക് പോവുക

ദശരൂപകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ഡി. പത്താം നൂറ്റാണ്ടിൽ ധനഞ്ജയൻ എഴുതിയ, സംസ്കൃത നാടകശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് ദശരൂപകം.[1] രചയിതാവ് ഭരതമുനിയുടെ നാട്യശാസ്ത്രത്തോട് കടപ്പെട്ടിരിക്കുന്നു. ആലോക എന്ന പേരിലുള്ള നാല് അധ്യായങ്ങൾ അടങ്ങുന്നതാണ് ദശരൂപകം.

സംസ്കൃത നാട്യശാസ്ത്രത്തിന് ദശരൂപകം നൽകിയ പ്രധാന സംഭാവന, നായികമാരുടെ വിവിധ തരങ്ങളെക്കുറിച്ച് (നായികാഭേദം) വിശദമായി പഠിച്ചു എന്നതാണ്; ശൃംഗാരരസത്തെയും കാമവികാരത്തെയും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.[2] വസ്തു (ഇതിവൃത്തം), നേതാ (നായകൻ / നായികമാർ), രസം (നാടകങ്ങളുടെ വൈകാരിക വശം) എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി, പത്ത് തരം സംസ്‌കൃത നാടകങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പ്രതിപാദനത്തിൽ മാത്രമായി എഴുത്തുകാരൻ ഒതുങ്ങിനിൽക്കുന്നു. പിൽക്കാല സംസ്കൃത നാടകപ്രവർത്തകരിൽ ദശരൂപകത്തിന്റെ സ്വാധീനം വളരെ വ്യക്തമാണ്. രചയിതാവിന്റെ ഇളയ സഹോദരനായ ധനികനാണ് അവലോക എന്നറിയപ്പെടുന്ന, ഈ കൃതിയെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ വ്യാഖ്യാനം എഴുതിയത്.[3]

ദശരൂപകപ്രകാരമുള്ള പത്ത് രൂപകങ്ങൾ

[തിരുത്തുക]

" നാടക സത്പ്രകരണം ഭാണ പ്രഹസനം ഡിമ: വ്യായോഗ സമവകാരോ വീത്യന്തേ ഈഹാമൃഗായിതി "

  1. നാടകം
  2. പ്രകരണം
  3. അങ്കം
  4. ഈഹാമൃഗം
  5. ഡിമം
  6. സമവകാരം
  7. ഭാണം
  8. പ്രഹസനം
  9. വീഥി
  10. വ്യായോഗം

അവലംബം

[തിരുത്തുക]
  1. ↑ Dhanañjaya (1969). Dhanañjayakr̥taṃ Daśarūpakam,. Caukhambā Saṃskr̥ta Sīrīja Āphisa.
  2. ↑ The first two lectures of the Sanhita of the Rig Veda. Mādhava, -1386., Röer, Edward, 1805-1866. Osnabrück: Biblio Verlag. 1980. ISBN 3764810777. OCLC 7317481.{{cite book}}: CS1 maint: others (link)
  3. ↑ Manohar Laxman Varadpande (1987). History of Indian Theatre. Abhinav Publications. ISBN 81-7017-221-7.
"https://ml.wikipedia.org/w/index.php?title=ദശരൂപകം&oldid=4679915" എന്ന താളിൽനിന്ന് ശേഖരിച്ചത്