ദയാമണി ബാർല
ദയാമണി ബാർല | |
---|---|
ദേശീയത | Indian |
തൊഴിൽ | പ്രക്ഷോഭക, പത്രപ്രവർത്തക |
സംഘടന(കൾ) | ആദിവാസി, മൂലവാസി, അഷ്റ്റിവ രക്ഷ മഞ്ച് |
പുരസ്കാരങ്ങൾ | Counter Media Award for Rural Journalism in 2000, National Foundation for India Fellowship in 2004 |
ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പത്രപ്രവർത്തകയും പ്രക്ഷോഭകയുമാണ് ദയാമണി ബാർല. നാല്പതിൽ പരം ഗ്രാമങ്ങളെ വഴിയാധാരമാക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ആർസിലർ മിറ്റലിന്റെ ഉരുക്കു നിർമ്മാണശാലക്കെതിരെ പ്രക്ഷോഭം നയിച്ചതിലൂടെയാണ് ദയാമണി ബാർല ശ്രദ്ധിക്കപ്പെടുന്നത്. പത്രപ്രവർത്തനത്തിനുള്ള നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.[1]
ജീവിതം
[തിരുത്തുക]ജാർഖണ്ഡിലെ ഒരു ആദിവാസി കുടുംബത്തിലാണ് ദയാമണി ബാർല ജനിച്ചത്. മുണ്ട എന്ന ഗോത്ര വിഭാഗത്തിൽ പെടുന്നവരാണിവർ. മാതാപിതാക്കൾ വിവിധ പട്ടണങ്ങളിൽ വേലക്കാരായി പണിയെടുക്കുമ്പോൾ ദയാമണി സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ജാർഖണ്ഡിലെ കൃഷിയിടങ്ങളിൽ ദിവസക്കൂലിക്കായി പണിയെടുത്തിരുന്നു . പഠനം തുടരുന്നതിനായി റാഞ്ചിയിലേക്ക് പോയ അവർ അവിടെ വീട്ടുവേല ചെയ്തുകിട്ടുന്ന കാഷുകൊണ്ടാണ് യൂനിവേശഴ്സിറ്റി പഠനത്തിനുള്ള ചെലവു കണ്ടെത്തിയത്. പലപ്പോഴും റയില്വേസ്റ്റേഷനുകളിലെ തിണ്ണകളിൽ ഉറങ്ങിയാണ് പത്രപ്രവത്തന വിദ്യാഭ്യാസം തുടർന്നു പോന്നത്.
അവലംബം
[തിരുത്തുക]- ↑ Basu, Moushumi (2008). "Steely resolve:Dayamani Barla". BBC. Retrieved 2008-10-14.
- Pages using the JsonConfig extension
- Pages using infobox person with multiple organizations
- Pages using infobox person with unknown empty parameters
- മുണ്ഡ ജനത
- ജീവിച്ചിരിക്കുന്നവർ
- ആദിവാസി എഴുത്തുകാർ
- ആദിവാസി സ്ത്രീകൾ
- ഇന്ത്യയിലെ പരിസ്ഥിതിപ്രവർത്തകർ
- ഇന്ത്യയിലെ വനിതാ പത്രപ്രവർത്തകർ
- ആം ആദ്മി പാർട്ടി നേതാക്കൾ
- ഇന്ത്യയിലെ പത്രപ്രവർത്തകർ