ത്രിപ്പൂത്ത്ആറാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം പ്രശസ്തമാണ്. പാർവ്വതീദേവിയുടെ തൃപ്പൂത്ത്ആറാട്ട് ഉത്സവത്തിന് ആയിരക്കണക്കിനു ഭക്തജനങ്ങൾ ഇവിടെ എല്ലാ വർഷവും എത്തിച്ചേരുന്നു. ദക്ഷയജ്ഞത്തിലെ ഹോമകുണ്ഡത്തിൽ സതിദേവി വീണുപോയപ്പോൾ ശ്രീ പരമശിവൻ സതിയുടെ ശരീരവും എടുത്ത് ക്രുദ്ധനായി താണ്ഡവനൃത്തം ചവിട്ടി എന്നും മഹാവിഷ്ണു സുദർശന ചക്രം കൊണ്ട് സതിയുടെ ശരീരം അരിഞ്ഞിട്ടു എന്നും അപ്പോൾ സതിയുടെ അടിവയറ് ഇചെങ്ങന്നൂരിൽ വീണു എന്നുമാണ് ഐതിഹ്യം[1]. ദേവി രജസ്വലയാകുന്ന ചടങ്ങാണ് തൃപ്പൂത്ത്. ആസ്സാമിലെ കാമാഖ്യ ക്ഷേത്രവും ഇതേ ഐതിഹ്യം അവകാശപ്പെടുന്നുണ്ട്

ചടങ്ങുകൾ[തിരുത്തുക]

തൃപ്പൂത്തിനു നാലാം ദിവസമാണ് ദേവിയെ നിരാട്ടിനു എഴുന്നള്ളിക്കുന്നത്.

പൂർവ്വകാലങ്ങളിൽ ആറാട്ട് കടവിൽ മറപ്പുര കെട്ടി സ്ത്രീജനങ്ങൾ മാത്രം പങ്കെടുക്കുന്ന രഹസ്യ സ്വഭാവമുള്ള ചടങ്ങായിരുന്നു തൃപ്പൂത്.ഇന്ന് പുരുഷജനങ്ങളും സ്ത്രീകളോടൊപ്പം ആറാട്ട് കാണാൻ കൂടാറുണ്ട്.

ആറാട്ട് കടവിൽ വച്ച് അനുഷ്ഠമായ പൂജാ കർമ്മങ്ങൾ തന്ത്രിയാണ് നിർവഹിക്കുന്നത്. ആ കർമ്മങ്ങൾ നടത്തിയ ശേഷം ദേവിയെ എണ്ണ ചാർത്തി താളിതേയ്പ്പിച്ചു നിരാടിക്കുന്നു...

തിരുപ്പൂപ്പായ ലക്ഷണം കണ്ട ഉടയാട ആ ദിവസം തന്നെ മണ്ണാത്തിയെ എല്പ്പിച്ചിരിക്കും ,അതിനെ നനച്ചു മണ്ണാത്തി ആറാട്ട് ദിവസം വെളുേത്തടത്തിനെ ഏൽപ്പിക്കുന്നു..ആ വെളുത്തേടം ഉടയാട ശുദ്ധീകരിച്ച് ആറാട്ട് ദിവസം തോഴിമാരെ ഏൽപ്പിക്കുന്നു..അതിനെ "മണ്ണാത്തിമാറ്റെ"ന്നാണ് പറഞ്ഞു വരുന്നത്..അവരാണ് ഇപ്പോൾ അറിയപ്പെടുന്ന വർണ്ണസമുദായക്കാർ..ആ മാറ്റിനെ തന്ത്രിക്കെടുക്കത്തക്കവണ്ണം തോഴികളിൽ ഒരാൾ വെള്ളത്തിൽ താഴ്ത്തി വച്ച് കൊടുക്കുകയും തന്ത്രി അതിനെ വിഗ്രഹത്തിൽ ചാർത്തി ചില കർമ്മങ്ങൾ നടത്തിയ ശേഷം ,ഉടയാട മാറ്റി വിഗ്രഹത്തെ നീരാടിച്ചു ശുദ്ധമാക്കുകയും ചെയ്യുന്നു...

അനന്തരം തീണ്ടാനാഴി (മുക്കുറ്റി ) ഉരച്ചു എടുത്തത്‌ അന്ജനകല്ലിൽ അരച്ച് ദേവിയുടെ ഫാലസ്ഥലത്ത് തിലകമണിയിക്കുകയും വിഗ്രഹത്തിൽ അർപ്പിക്കുകയും ചെയ്യുന്നു..എണ്ണ ചാർത്തിയ നീരാട്ടു ,മണ്ണാത്തിയുടെ മാറ്റുചാർത്തൽ ,ശുദ്ധനീരാട്ടു,തീണ്ടാനാഴി അർപ്പണം എന്നീ സന്ദർഭങ്ങളിൽ സ്ത്രീകൾ വായ്ക്കുരവ ഇടുന്നു...

ഇതിൽ പറഞ്ഞ പല ചടങ്ങുകളും ഇപ്പോൾ വിട്ടു പോകുകയോ വിസ്മരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് ...

ദേവി തൃപ്പൂതായ ദിവസങ്ങളിൽ ശ്രീകോവിൽ അടയ്ക്കുകയും വായുകോണിൽ പ്രത്യേകം ദേവിയെ ഇരുത്തുകയും ചെയ്യാറുണ്ടല്ലോ.. ആ ദിവസങ്ങളിൽ എല്ലാ പൂജകളും നടത്തേണ്ടത് " ചിത്രത്തൂര്" ,"കവണശ്ശേരി" എന്നീ രണ്ടു ഇല്ലങ്ങളിൽപെട്ടവർ ആരെങ്കിലും ആയിരിക്കണം എന്നാണു പ്രമാണം ..ദേവിയെ ആറാട്ട് ദിവസം പിടിയാനപ്പുറത്ത് എഴുന്നള്ളിക്കണം എന്നുമുണ്ട്... ഇവ രണ്ടും ഇപ്പോൾ നടക്കുന്നുണ്ടോ എന്ന് സംശയമാണ് ...

തിരുപ്പൂപ്പിനു ശേഷം മേൽശാന്തിക്കോ കീഴ്ശാന്തിക്കോ ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടില്ല ...ആ ദിവസങ്ങളിൽ തന്ത്രി മൂല വിഗ്രഹത്തിൽ ഒരു നേരത്തെ പൂജ മാത്രം നടത്തിവരണം ...തോഴിമാരായ രണ്ടു സ്ത്രീകൾക്ക് മാത്രമാണ് ദേവിയുടെ എഴുന്നള്ളത്തിനു ഏറ്റവും അടുത്ത് താലപ്പൊലി എടുത്തു നിൽക്കാനുള്ള അവകാശം ..ഇപ്പോൾ സ്ത്രീകൾ അറിവില്ലായ്മ മൂലം പരസ്പരം മത്സരിച്ചു ദേവിയോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാറുണ്ട് ...

ദേവിയുടെ എഴുന്നള്ളത്ത്‌ മതിലകത്ത് നാലമ്പലത്തിനു പുറമെയുള്ള ധ്വജമൂല സ്ഥാനത്ത് എത്തുമ്പോൾ ശ്രീപരമശിവൻ കൊമ്പനാന പുറത്തു എഴുന്നള്ളി ദേവിയെ സ്വീകരിക്കും.അവിടെ നിന്നും ശ്രീ പാർവ്വതിപരമേശ്വരന്മാർ ചുറ്റംബലത്തിനു വെളിയിൽ മൂന്ന് പ്രദക്ഷിണം വച്ച് ദേവി പടിഞ്ഞാറേ ഭാഗത്ത്‌ കൂടിയും ഭഗവാൻ കിഴക്കേ നടവഴിയും ശ്രീകോവിലിൽ പ്രവേശിക്കുന്നു ...

ദേവിയുടെ അർച്ചനാവിഗ്രഹത്തെ മൂലവിഗ്രഹത്തോട്‌ ചേർത്ത് തന്ത്രി പൂജകളും,ദീപാരാധനയും നടത്തുന്നു.. ഈ ദീപാരധന ദർശിച്ചു വേണം ഭക്ത ജനങ്ങൾ പിരിഞ്ഞുപോകേണ്ടത് ...

  1. ചെങ്ങന്നൂർ മഹാത്മ്യം. {{cite book}}: |first1= missing |last1= (help)
"https://ml.wikipedia.org/w/index.php?title=ത്രിപ്പൂത്ത്ആറാട്ട്&oldid=2265892" എന്ന താളിൽനിന്ന് ശേഖരിച്ചത്