തോമസ് റാബെ
തോമസ് എൻ. റാബെ (ജനനം ഫെബ്രുവരി 18, 1951 ഹൈഡൽബെർഗിൽ) യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഹൈഡൽബെർഗിലെ ഗൈനക്കോളജി, പ്രസവചികിത്സ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ജർമ്മൻ പ്രൊഫസറാണ്. ഇംഗ്ലീഷ്:Thomas N. Rabe . നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെയും റഫറൻസ് പുസ്തകങ്ങളുടെയും രചയിതാവുകൂടിയാണ് അദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]റാബെ ഹൈഡൽബർഗിൽനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. 1983 മുതൽ അദ്ദേഹം ഗൈനക്കോളജിയിലും പ്രസവചികിത്സയിലും സ്പെഷ്യലിസ്റ്റാണ്. പ്ലാസന്റയുടെ സ്റ്റിറോയിഡ് മെറ്റബോളിസം, കുടുംബാസൂത്രണത്തിന്റെ പുതിയ രീതികൾ, ഹോർമോൺ തെറാപ്പി, കമ്പ്യൂട്ടർ അധിഷ്ഠിത അധ്യാപന സംവിധാനങ്ങളുടെ വികസനം എന്നിവയിലാണ് അദ്ദേഹത്തിന്റെ ഗവേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1991-ൽ ഗൈനക്കോളജിക്കും പ്രസവചികിത്സയ്ക്കുമുള്ള പ്രൊഫസർഷിപ്പിന് ശേഷം, അദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും ഗൈനക്കോളജി, എൻഡോക്രൈനോളജി, ഫെർട്ടിലിറ്റി പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഡിപ്പാർട്ട്മെന്റിലും ഡോക്ടറായി.
1995 നും 1999 നും ഇടയിൽ, സർവ്വകലാശാലയിലെ സ്ത്രീകൾക്കായുള്ള ഹോസ്പിറ്റലിലെ WHO (Genf) സഹകരണ കേന്ദ്രങ്ങളുടെ ശാസ്ത്രീയ പ്രവർത്തനങ്ങളുടം ഉത്തരവാദിത്വം റാബെയ്ക്കായിരുന്നു. നിരവധി ദേശീയ അന്തർദേശീയ വ്യാപാര ജേണലുകളുടെ എഡിറ്റോറിയൽ സ്റ്റാഫിലും അദ്ദേഹം ഉൾപ്പെടുന്നു.
ചൈനയും ജപ്പാനും തമ്മിലുള്ള ചരിത്രപരമായ വിഷയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വക്താവായിരുന്ന ജോൺ റാബെയുടെ ചെറുമകനാണ് തോമസ്.[1] തന്റെ കുടുംബത്തിന്റെ പിന്തുണയോടെ അദ്ദേഹം "ജോൺ റാബ് കമ്മ്യൂണിക്കേഷൻ സെന്റർ" സ്ഥാപിച്ചു, അത് തന്റെ മുത്തച്ഛൻ ജോൺ റാബെയുടെ സമാധാന കാഴ്ചപ്പാട് തുടരാൻ സമർപ്പിക്കുന്നു..[2]
വിവിധ നഴ്സിംഗ് ഹോമുകളുമായും ആശുപത്രികളുമായും ഉള്ള അന്താരാഷ്ട്ര ബന്ധങ്ങൾക്ക് പുറമേ, വിദേശത്തുള്ള ഓസ്ട്രിയൻ സർവീസിലെ ഇന്റർനാഷണൽ കൗൺസിലിലും റാബെ അംഗമാണ്.
പ്രസിദ്ധീകരണങ്ങൾ ( തിരഞ്ഞെടുത്തവ)
[തിരുത്തുക]- Rabe T, Strowitzki T, Diedrich K (eds.) (2000). Manual on Assisted Reproduction. 2nd updated Edition. Springer Verlag Berlin, Heidelberg, New York.
- Rabe T, Runnebaum, Benno (1999) Fertility control - update and trends. Springer, Heidelberg. ISBN 3-540-64763-5 ISBN 978-3-540-64763-8
- Rabe T, Runnebaum B (eds) (1998). Fertility Control Springer, Heidelberg.
- Rabe T, Diedrich K, Runnebaum B (Eds) (1997). Assisted Reproduction - a manual. Springer-Verlag, Heidelberg ISBN 3-540-61134-7 ISBN 978-3-540-61134-9
- Runnebaum B, Rabe T, Kiesel L (1985). Future aspects in contraception: Part 1: Male contraception. MTP Press Limited, Falcon House, Lancaster, England
- Runnebaum B, Rabe T, Kiesel L (Eds.) (1991). Female contraception and male fertility regulation. Parthenon Publishing Group, Casterton Hall, Carnforth, Lancaster, England ISBN 1-85070-334-5 ISBN 978-1-85070-334-1
റഫറൻസുകൾ
[തിരുത്തുക]- ↑ http://www.expo2010-deutschland.de/en/facts/news/article/coming-to-terms-with-germanys-past-and-promoting-understanding-between-nations/ [പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ruprecht.de/no_cache/nachrichten/archive/2009/june/30/article/einsatz-fuer-den-frieden/ Archived 2013-10-04 at the Wayback Machine. (de)